ഗവേഷക വിദ്യാർഥിനികൾക്ക് ഇനിമുതൽ എട്ടുമാസം പ്രസവാവധി
എം.ഫിൽ, പിഎച്ച്ഡി വിദ്യാർഥിനികൾക്ക് ഗവേഷണത്തിനിടെ ഒറ്റതവണ അവധിയെടുക്കാമെന്ന് യു.ജി.സി
Update: 2021-12-15 04:39 GMT
വനിതകളായ ഗവേഷക വിദ്യാർഥികൾക്ക് പ്രസവത്തിനും കുഞ്ഞുങ്ങളെ പരിചരിക്കുന്നതിനുമായി എട്ടുമാസത്തെ പ്രസവാവധി നൽകാൻ യുജിസി തീരുമാനിച്ചു. എം.ഫിൽ, പിഎച്ച്ഡി വിദ്യാർഥിനികൾക്ക് ഗവേഷണത്തിനിടെ ഒറ്റതവണ 240 ദിവസം അവധിയെടുക്കാം.
ഇതിന് വേണ്ടിയുള്ള ചട്ടങ്ങൾ രൂപീകരിക്കാൻ സർവകലാശാലകൾക്ക് യു.ജി.സി നിർദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.