"ന്യൂനപക്ഷങ്ങൾ സ്വയം പ്രതിരോധത്തിന് തയ്യാറാവുന്നില്ലെങ്കിൽ അതാണ് അസ്വാഭാവികം"; മുൻ മുംബൈ പൊലീസ് കമ്മീഷണർ ജൂലിയോ റെബേയ്റോ

"ശരി എന്നെ കൊല്ലൂ" എന്ന് പറഞ്ഞ് ആളുകള്‍ നിന്ന് തരാന്‍ പോകുന്നില്ല"

Update: 2022-04-19 14:09 GMT
Editor : ijas
Advertising

ന്യൂനപക്ഷങ്ങൾ സ്വയം പ്രതിരോധത്തിന് തയ്യാറാവുന്നില്ലെങ്കിൽ അതാണ് അസ്വാഭാവികമായ കാര്യമെന്ന് മുൻ മുംബൈ പൊലീസ് കമ്മീഷണർ ജൂലിയോ റെബേയ്റോ. ന്യൂനപക്ഷങ്ങൾ എല്ലായ്പ്പോഴും ആക്രമണത്തിനിരയാവുകയാണ്, അത്തരം സാഹചര്യങ്ങളിൽ അവർ സ്വയം പ്രതിരോധം തീര്‍ക്കുന്നു. ന്യൂനപക്ഷങ്ങൾ അവരുടെ പ്രതിരോധത്തിന് തയ്യാറെടുക്കുകയാണ്. ഇത് എല്ലായിടത്തും സാധാരണമാണെന്നും അത് സംഭവിക്കാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യാ ടുഡേ' ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് ജൂലിയോ റെബേയ്റോയുടെ പ്രതികരണം.

Full View

"പരസ്യമായി ആയുധങ്ങളുമായി മുസ്‍ലിംകള്‍ താമസിക്കുന്ന പ്രദേശങ്ങളിലൂടെ ഘോഷയാത്രയുമായി പോയാൽ അവർ എന്ത് ചെയ്യുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ച് പള്ളിക്ക് സമീപത്തുകൂടെ പോവുമ്പോള്‍ അവർ എന്താണ് ചെയ്യുക. അടുത്ത ആക്രമണം പള്ളിക്ക് നേരെയാണോയെന്ന് അവർക്കറിയില്ല. അവർ തങ്ങളുടെ പ്രതിരോധത്തിന് തയ്യാറെടുക്കുകയാണെന്ന് ഞാൻ കരുതുന്നു. അവർ സ്വയം പ്രതിരോധിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അതില്‍ അസ്വാഭാവികതയുണ്ടെന്ന് ഞാൻ കരുതും. "ശരി എന്നെ കൊല്ലൂ" എന്ന് പറഞ്ഞ് ആളുകള്‍ നിന്ന് തരാന്‍ പോകുന്നില്ല"; ജൂലിയോ റെബേയ്റോ പറഞ്ഞു. 

ഹനുമാന്‍ ജയന്തി ദിനത്തില്‍ ഡല്‍ഹി ജഹാംഗീര്‍പൂരിയില്‍ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യാ ടുഡേ ടെലവിഷന്‍ ചര്‍ച്ച സംഘടിപ്പിച്ചത്. ആക്രമണങ്ങളില്‍  അനുമതിയില്ലാതെ ഘോഷയാത്ര നടത്തിയെന്നാരോപിച്ച് ഡൽഹി പൊലീസ് രണ്ട് വ്യത്യസ്ത എഫ്ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്. വിഎച്ച്പി, ബജ്രംഗ്ദൾ ഭാരവാഹികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

"Minorities are just preparing for their defence. If they don't want to defend themselves, it is very unnatural"; Former Mumbai Police Commissioner Julio Ribeiro

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News