'രണ്ടുഭാഗത്തും തെറ്റുണ്ട്'; ക്രിസ്ത്യാനികൾക്കെതിരായ അക്രമത്തിൽ കർണാടക ആഭ്യന്തരമന്ത്രി

നിയമവിരുദ്ധ മതപരിവർത്തനത്തിന്റെ പേരിൽ ഒരുകേസും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ആരോപണങ്ങളാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.

Update: 2021-12-24 02:59 GMT
Advertising

കർണാടകയിൽ ഹിന്ദുത്വ സംഘടനകൾ ക്രിസ്ത്യാനികൾക്കെതിരെ നടത്തുന്ന അക്രമങ്ങളെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. രണ്ടു ഭാഗത്തും തെറ്റുണ്ട്. ഇത്തരം അക്രമങ്ങളിൽ ഭാഗികമായി ക്രിസ്ത്യാനികളും ഉത്തരവാദികളാണെന്നും മന്ത്രി പറഞ്ഞു.

''രണ്ടു ഭാഗത്തും തെറ്റുണ്ട്. അവർ നിർബന്ധിത മതപരിവർത്തനം നടത്തുന്നില്ലെങ്കിൽ മറ്റുള്ളവർ അവരെ തടഞ്ഞ് അനാവശ്യ ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കുകയില്ല. അതേസമയം നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ല...പരാതി ലഭിച്ചാൽ അക്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കും''-മന്ത്രി പറഞ്ഞു.

ചില കുഴപ്പക്കാർ മൂലമാണോ ക്രമസമാധാനം തകരുന്നതെന്ന ചോദ്യത്തിന് അക്രമത്തിനിരയായ ക്രിസ്ത്യാനികളെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒരു ഭാഗത്ത് പ്രശനങ്ങളുണ്ടാക്കുന്നവരുണ്ട്, എന്നാൽ മറുഭാഗത്ത് നിയമവിരുദ്ധമായ മതപരിവർത്തനവും നടത്തുണ്ട്-മന്ത്രി പറഞ്ഞു.

നിയമവിരുദ്ധ മതപരിവർത്തനത്തിന് എന്തെങ്കിലും തെളിവുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു കേസുമില്ലെന്നും ആരോപണങ്ങളാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News