യുക്രൈൻ പ്രശ്‌നം ചർച്ചകളിലൂടെ പരിഹരിക്കണം; മോദി പുടിനുമായി ഫോണിൽ ചർച്ച നടത്തി

യുക്രൈനുമായുള്ള പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതേ നിലപാട് തന്നെയാണ് ഇന്നത്തെ ചർച്ചയിലും പ്രധാനമന്ത്രി ആവർത്തിച്ചത്.

Update: 2022-07-01 14:04 GMT
Advertising

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ ചർച്ച നടത്തി. യുക്രൈൻ പ്രശ്‌നം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു. ആഗോളോ ഊർജ, ഭക്ഷ്യവിപണിയിലെ പ്രതിസന്ധി സംബന്ധിച്ചും ഇരുനേതാക്കളും തമ്മിൽ ചർച്ച നടത്തി.

2021ലെ പുടിന്റെ ഇന്ത്യാ സന്ദർശനവേളയിലെ തീരുമാനങ്ങളിലെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി. കാർഷിക ഉൽപ്പന്നങ്ങൾ, ഫെർട്ടിലൈസർ, മരുന്നുകൾ എന്നിവയുമായി ബന്ധപ്പെട്ട ഉഭയകക്ഷി കരാറുകൾ സജീവമാക്കാൻ ചർച്ചയിൽ ധാരണയായി.

യുക്രൈനുമായുള്ള പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതേ നിലപാട് തന്നെയാണ് ഇന്നത്തെ ചർച്ചയിലും പ്രധാനമന്ത്രി ആവർത്തിച്ചത്. ആഗോളതലത്തിലും ഉഭയകക്ഷി തലത്തിലുമുള്ള വിഷയങ്ങളിൽ നിരന്തര ചർച്ചകൾ തുടരാനും ഇരുവരും തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News