ഒരു വർഷം കൊണ്ട് 22 ലക്ഷത്തിന്റെ വർധന; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി 3.07 കോടി രൂപ

ഔദ്യോഗിക രേഖകൾ പ്രകാരം മോദിക്ക് സ്വന്തമായി വാഹനമില്ല. എന്നാൽ, 1.48 ലക്ഷം രൂപ മൂല്യമുള്ള നാല് സ്വർണ മോതിരങ്ങളുണ്ട്

Update: 2021-09-26 18:48 GMT
Editor : Shaheer | By : Web Desk
Advertising

ഒരു വർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയിലുണ്ടായത് 22 ലക്ഷത്തിന്റെ വർധന. കഴിഞ്ഞ വർഷം 2.85 കോടി രൂപ ആസ്തിയുണ്ടായിരുന്നത് ഏറ്റവും പുതിയ കണക്കുപ്രകാരം 3.07 കോടി രൂപയായി ഉയർന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.

എസ്ബിഐയുടെ ഗാന്ധി നഗർശാഖയിലെ സ്ഥിരനിക്ഷേപത്തിലാണ് വലിയ വർധനയുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 31ന് ഈ അക്കൗണ്ടിലുള്ള മോദിയുടെ സ്ഥിരനിക്ഷേപം 1.89 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 1.6 കോടി രൂപയായിരുന്നു. നിലവിൽ ഓഹരി നിക്ഷേപങ്ങളൊന്നുമില്ല.

ഔദ്യോഗിക രേഖകൾ പ്രകാരം മോദിക്ക് സ്വന്തമായി വാഹനമില്ല. എന്നാൽ, 1.48 ലക്ഷം രൂപ മൂല്യമുള്ള നാല് സ്വർണ മോതിരങ്ങളുണ്ട്. മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 1.5 ലക്ഷം രൂപയാണ് ബാങ്ക് ബാലൻസ്. കൈയിലുള്ള പണം 36,000 രൂപയും.

2014ൽ പ്രധാനമന്ത്രിയായതിനുശേഷം പുതിയ വീടോ മറ്റു കെട്ടിടങ്ങളോ വാങ്ങിയിട്ടില്ലെന്നാണ് രേഖയിൽ വ്യക്തമാക്കുന്നത്. 1.1 കോടി രൂപ വിലമതിക്കുന്ന സ്വന്തമായുള്ള വീട് അടങ്ങുന്ന സ്ഥലം 2002ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വാങ്ങിയതാണ്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News