മോഹൻ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രി
ഉജ്ജയിൻ സൗത്ത് മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ് മോഹൻ യാദവ്.
Update: 2023-12-11 12:17 GMT
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവിനെ തിരഞ്ഞെടുത്തു. ഉജ്ജയിൻ സൗത്ത് മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ് മോഹൻ യാദവ്. രാജേന്ദ്ര ശുക്ല, ജഗദീശ് ദിയോറ എന്നിവർ ഉപമുഖ്യമന്ത്രിമാരാവും. ഒ.ബി.സി വിഭാഗത്തിൽനിന്നുള്ള നേതാവാണ് മോഹൻ സിങ്.
ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് മോഹൻ യാദവിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു എം.എൽ.എമാരുടെ യോഗം.
മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, കേന്ദ്രമന്ത്രിപദം രാജിവച്ച നരേന്ദ്രസിങ് തോമർ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിജയ് വർഗീയ തുടങ്ങിയവരെ മറികടന്നാണ് മോഹൻ യാദവിന് നറുക്ക് വീണത്. നരേന്ദ്ര സിങ് തോമർ ആണ് സ്പീക്കർ.