പാവപ്പെട്ടവരെ സഹായിക്കണം; 600 കോടിയുടെ സ്വത്ത് യുപി സര്‍ക്കാരിന് കൈമാറി ഡോക്ടര്‍

50 വര്‍ഷമായി ഡോക്ടറായി സേവനമനുഷ്ടിക്കുകയാണ് ഗോയല്

Update: 2022-07-21 07:28 GMT
Editor : Jaisy Thomas | By : Web Desk
Advertising

മൊറാദാബാദ്: പാവങ്ങളെ സഹായിക്കാന്‍ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ മുഴുവന്‍ യു.പി സര്‍ക്കാരിന് സംഭാവന ചെയ്തിരിക്കുകയാണ് മൊറാദാബാദില്‍ നിന്നുള്ള ഒരു ഡോക്ടര്‍. ഡോക്ടര്‍ അരവിന്ദ് ഗോയലാണ് 600 കോടിയോളം വിലമതിക്കുന്ന സ്വത്ത് സര്‍ക്കാരിന് കൈമാറിയത്.

50 വര്‍ഷമായി ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ് ഗോയല്‍. 25 വര്‍ഷം മുന്‍പാണ് താനീ തീരുമാനമെടുത്തതെന്ന് ഡോക്ടര്‍ പറഞ്ഞു. ലോക്ഡൗണ്‍ കാലത്ത് 50 ഗ്രാമങ്ങള്‍ ദത്തെടുത്ത് അവിടുത്തെ ആളുകള്‍ക്ക് സൗജന്യമായി സഹായങ്ങള്‍ ചെയ്തിരുന്ന ഡോക്ടര്‍ ഗോയല്‍ നാട്ടുകാരുടെ പ്രിയപ്പെട്ടവനാണ്. പാവപ്പെട്ടവർക്ക് സൗജന്യ വിദ്യാഭ്യാസവും മെച്ചപ്പെട്ട ചികിത്സയും അദ്ദേഹം നല്‍കിയിട്ടുണ്ട്. മുന്‍രാഷ്ട്രപതിമാരായ രാംനാഥ് കോവിന്ദ്, പ്രണബ് മുഖര്‍ജി, പ്രതിഭ പാട്ടീല്‍, എ.പി.ജെ അബ്ദുല്‍ കലാം ആസാദ് എന്നിവര്‍ ഗോയലിനെ ആദരിച്ചിട്ടുണ്ട്.

രേണു ഗോയലാണ് അരവിന്ദിന്‍റെ ഭാര്യ. ഒരു മകളും മകനുമാണ് ഇദ്ദേഹത്തിന്. വസ്തുവിന്റെ യഥാർത്ഥ വില കണക്കാക്കാൻ അഞ്ചംഗ സമിതി രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News