വഖഫ്​ ബില്ലിനെ അനുകൂലിക്കുന്ന നിലപാട്​; നിതീഷിന്റെ ഇഫ്​താർ ബഹിഷ്​കരിച്ച്​ മുസ്​ലിം സംഘടനകൾ

സംഘടനകൾ​ നിതീഷ്​ കുമാറിന്​​​ കത്തയച്ചു

Update: 2025-03-23 04:00 GMT
nitish kumar
AddThis Website Tools
Advertising

പട്​ന: വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാറിന്റെ നിലപാടിൽ പ്രതിഷേധച്ച്​ അദ്ദേഹത്തിന്റെ ഇഫ്​താർ വിരുന്ന്​ ബഹിഷ്​കരിക്കാൻ മുസ്​ലിം സംഘടനകളുടെ തീരുമാനം. ഇതുസംബന്ധിച്ച് സംഘടനകൾ​ നിതീഷിന്​​ കത്തയച്ചു.

‘2024ലെ നിർദിഷ്ട വഖഫ് ഭേദഗതി ബില്ലിനുള്ള താങ്കളുടെ തുടർച്ചയായ പിന്തുണയിൽ പ്രതിഷേധിച്ച്, 2025 മാർച്ച് 23ന് സർക്കാർ ഇഫ്താറിലേക്കുള്ള നിങ്ങളുടെ ക്ഷണം ഞങ്ങൾ ബിഹാറിലെ മില്ലി സംഘടനകൾ കൂട്ടായി നിരസിക്കുന്നു. ഈ ബിൽ വഖഫ് സ്വത്തുക്കളുടെ നിലനിൽപ്പിനു തന്നെ ഭീഷണി ഉയർത്തുകയും ഭരണഘടനാ സംരക്ഷണങ്ങളെ ദുർബലപ്പെടുത്തുകയും മുസ്​ലിംകളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അരികുവൽക്കരണത്തെ കൂടുതൽ ആഴത്തിലാക്കുകയും ചെയ്യുന്നു’ -കത്തിൽ വ്യക്​തമാക്കി.

നിതീഷ് കുമാറിന്റെ ഇഫ്താർ വിരുന്ന് ബഹിഷ്കരിക്കാൻ മറ്റു മുസ്​ലിം സംഘടനകളും തീരുമാനിച്ചിട്ടുണ്ട്​. മതേതരമെന്ന് അവകാശപ്പെടുകയും എന്നാൽ, ഭരണ സർക്കാരിന്റെ ഭാഗമായിരിക്കുമ്പോൾ മുസ്​ലിംകൾക്കെതിരായ അടിച്ചമർത്തലുകൾക്കും അനീതികൾക്കും എതിരെ മൗനം പാലിക്കുകയും ചെയ്യുന്നവർ സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നുകൾ, ഈദ് ആഘോഷം, മറ്റു പരിപാടികൾ എന്നിവയിൽ ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് മൗലാന അർഷാദ് മദനി പ്രസ്താവനയിൽ വ്യക്​തമാക്കി.

വഖഫ് ഭേദഗതി ബില്ലിനെതിരെ അഖിലേന്ത്യാ മുസ്​ലിം വ്യക്തിനിയമ ബോർഡ് സമരങ്ങളുമായി മുന്നോട്ടുപോവുകയാണ്​. ബോർഡിന്റെ മാർഗനിർദേശപ്രകാരം ഇമാറാത്ത് ശരീഅത്തും മറ്റു മുസ്​ലിം സംഘടനകളും മാർച്ച് 26ന് പട്നയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്​. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News