യുക്രൈൻ പ്രതിസന്ധിയിൽനിന്ന് പാഠമുൾക്കൊണ്ട് രാജ്യത്ത് കൂടുതൽ മെഡിക്കൽ കോളജുകൾ ആരംഭിക്കണം: അശോക് ഗെഹ്‌ലോട്ട്

കേന്ദ്രസർക്കാർ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിയമങ്ങളിൽ മാറ്റം വരുത്തി കൂടുതൽ മെഡിക്കൽ കോളജുകൾ സ്ഥാപിക്കാൻ സർക്കാർ-സ്വകാര്യ മേഖലകളെ അനുവദിക്കണമെന്ന് ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു.

Update: 2022-03-05 14:13 GMT
Advertising

യുക്രൈൻ പ്രതിസന്ധിയിൽനിന്ന് പാഠമുൾക്കൊണ്ട് രാജ്യത്തെ മെഡിക്കൾ കോളജുകളുടെയും മെഡിക്കൽ സീറ്റുകളുടെയും എണ്ണം വർധിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. റഷ്യൻ ആക്രമണത്തെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. ഇത് കണക്കിലെടുത്ത് അനുകൂലമായ തീരുമാനം കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാർ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിയമങ്ങളിൽ മാറ്റം വരുത്തി കൂടുതൽ മെഡിക്കൽ കോളജുകൾ സ്ഥാപിക്കാൻ സർക്കാർ-സ്വകാര്യ മേഖലകളെ അനുവദിക്കണമെന്ന് ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു.

ചൈന, നേപ്പാൾ, യുക്രൈൻ, റഷ്യ, കിർഗിസ്ഥാൻ, കസാഖ്സ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ പഠനച്ചെലവ് കുറവായതിനാൽ നൂറുകണക്കിന് വിദ്യാർഥികളാണ് മെഡിക്കൽ പഠനത്തിനായി ഇത്തരം രാജ്യങ്ങളിലേക്ക് പോവുന്നത്. എന്നാൽ തിരികെയുത്തുമ്പോൾ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷ നടത്തേണ്ടി വരുന്നു. ഭാഷാപരവും പഠനരീതികളിലെ വ്യത്യാസവും കാരണം ഇത്തരം പരീക്ഷകളിൽ ഭൂരിഭാഗവും വിജയിക്കാനാവുന്നില്ല. വിദ്യാർഥികൾക്ക് സാമ്പത്തിക നഷ്ടം സഹിക്കേണ്ടിവരുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News