സൂറിച്ച് ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയും മലയാളി താരം എം. ശ്രീശങ്കറും ഇറങ്ങുന്നു; മത്സരം രാത്രി 11:55 ന്
ഇത്തവണത്തെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ശ്രീശങ്കർ മത്സരിച്ചിരുന്നെങ്കിലും ഫൈനൽ കാണാതെ പുറത്താകുകയിരുന്നു.
Update: 2023-08-31 02:34 GMT
സൂറിച്ച്: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽനേടിയ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര വീണ്ടും മത്സരത്തിലേക്ക്. സ്വിറ്റ്‌സർലന്റിൽ വെച്ച് നടക്കുന്ന സൂറിച്ച് ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോ താരം നീരജ് ചോപ്രയും ലോങ്‌ജമ്പിൽ മലയാളി താരം എം.ശ്രീശങ്കർ ഇന്നിറങ്ങും. രാത്രി 11:55നാണ് മത്സരം. ഈ സീസണിലെ ഡയമണ്ട് ലീഗിലെ പാരീസ്, ലൊസാന ചാമ്പ്യൻഷിപ്പുകളിൽ മൂന്ന്, അഞ്ച് സ്ഥാനങ്ങളിൽ എത്താൻ ശ്രീശങ്കറിനു കഴിഞ്ഞിരുന്നു.
ഇത്തവണത്തെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ശ്രീശങ്കർ മത്സരിച്ചിരുന്നെങ്കിലും ഫൈനൽ കാണാതെ പുറത്താകുകയിരുന്നു. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ആത്മവിശ്വാസത്തിലാണ് നീരജ് ഇന്നിറങ്ങുന്നത്.