വാഹനങ്ങളിൽ ഫാസ്ടാഗ് പതിച്ചില്ലെങ്കിൽ മുട്ടൻ പണി കിട്ടും; കനത്ത നടപടിയുമായി എൻ.എച്ച്.എ.ഐ

പുതിയ മാർഗനിർദേശങ്ങൾ ദേശീയപാത അതോറിറ്റി ഏജൻസികളെ അറിയിച്ചിട്ടുണ്ട്

Update: 2024-07-19 05:15 GMT
Advertising

ഡൽഹി: വാഹനങ്ങളിൽ ടോൾ പിരിക്കാനുള്ള ഫാസ്ടാഗ് സ്റ്റിക്കർ പതിച്ചിട്ടില്ലെങ്കിൽ ഇരട്ടിപ്പിഴ ഈടാക്കാനും കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നിദേശം നൽകി ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ). ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ ദേശീയപാത അതോറിറ്റി പുറത്തിറക്കി.

വാഹനങ്ങളുടെ മുൻവശത്തെ വിൻഡ് ഷീൽഡിൽ ഫാസ്ടാഗ് പതിച്ചിരിക്കണം. ഇത് പതിക്കാത്ത വാഹനങ്ങൾ ടോൾ ലെയിനിൽ പ്രവേശിച്ചാൽ ഇരട്ടി ടോൾ ഫീസ് ഈടാക്കാം. അതി​ന് പുറമെ അത്തരം വാഹനങ്ങൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്താം എന്നാണ് എൻ​.എച്ച്.എ.ഐ നിർദേശിച്ചിരിക്കുന്നത്.

ഫാസ്ടാഗില്ലാത്ത വാഹനങ്ങളിൽ നിന്ന് ഇ​രട്ടി ഫീസ് ഈടാക്കാനുള്ള നിർദേശം കലക്ഷൻ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. പിഴ മുന്നറിയിപ്പുകളെ ​കുറിച്ചുള്ള അറിയിപ്പുകൾ പ്രാധാന്യത്തേടെ ടോൾ പ്ലാസകൾക്ക് സമീപം സ്ഥാപിക്കാനും നിദേശിച്ചിട്ടുണ്ട്.

മന:പൂർവം ഫാസ്ടാഗുകൾ പതിക്കാത്തത് ടോൾ പ്ലാസകളിൽ ​​േബ്ലാക്കുകൾ ഉണ്ടാകാനിടയാക്കും. ഇതു മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്ടുക്കുന്നുണ്ടെന്നും അ​തോറിറ്റി വിശദീകരിച്ചു. രാജ്യത്ത് 1000 ത്തോളം ടോൾ പ്ലാസകളാണ് നിലവിലുള്ളത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News