ക്ഷേമ പെന്‍ഷന്‍ കൂട്ടില്ല: ധനമന്ത്രി കെ എൻ ബാലഗോപാൽ

ക്ഷേമ പെന്‍ഷന്‍ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്ന് മന്ത്രി മീഡിയ വണിനോട്

Update: 2023-01-28 01:53 GMT
Advertising

തിരുവനന്തപുരം: ബജറ്റില്‍ ഇത്തവണ ക്ഷേമ പെന്‍ഷന്‍ വര്‍ധനവ് ഉണ്ടാവില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . ക്ഷേമ പെന്‍ഷന്‍ മുടങ്ങാതെ കൊടുക്കും. 'ക്ഷേമ പെന്‍ഷന്‍ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. പെന്‍ഷന്‍ പ്രായം കൂട്ടില്ല. കിഫ്ബിയില്‍ വന്‍കിട പദ്ധതികള്‍ ഉണ്ടാവില്ലെന്നും കെ എൻ ബാലഗോപാൽ മീഡിയ വണിനോട് പറഞ്ഞു.

Full View

പരിസ്ഥിതി സൗഹാർദ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി ധനമന്ത്രി

പരിസ്ഥിതി സൗഹാർദത്തിലൂന്നിയ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി ധനമന്ത്രി കെ.എൻ ബാലഗോപാൽ. കാലാവസ്ഥാ വ്യതിയാനം നേരിടാൻ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ഇത്തവണയുണ്ടാകും. ഇലക്ട്രിക്,ഹൈഡ്രജൻ വാഹനങ്ങൾക്ക് നികുതിയിളവ് നൽകാനും സാധ്യതയുണ്ട്.

അപ്രതീക്ഷിതമായെത്തുന്ന പ്രകൃതി ദുരന്തങ്ങൾ, മഴക്കെടുതി ഉൾപ്പടെ കേരളത്തിന്റെ സാമ്പത്തികാവസ്ഥയേയും വികസനത്തേയും ബാധിക്കുന്ന പ്രതിസന്ധികളെ മറികടക്കാനുള്ള പ്രത്യേക ശ്രദ്ധയുണ്ടാകും ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ലക്ഷ്യമിട്ടുള്ള നടപടികൾക്കാകും കൂടുതൽ ഊന്നൽ. മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ ജെൻഡർ ബജറ്റ് മാതൃകയിൽ പരിസ്ഥിതി ബജറ്റ് അവതരിപ്പിക്കാനാണ് കെ.എൻ ബാലഗോപാൽ ഒരുങ്ങുന്നത്.

പുതിയ പരിസ്ഥിതി സൗഹൃദ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കും. ഇലക്ട്രിക്,ഹൈഡ്രജൻ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് നികുതിയിളവ് നൽകുന്നതുൾപ്പടെയുള്ള നിർദേശങ്ങളാണ് പരിസ്ഥിതി ബജറ്റിലൂടെ പ്രധാനമായും പ്രതീക്ഷിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് പ്രാധാന്യം നൽകും. സോളാർ പാനലുകൾ സ്ഥാപിക്കാൻ സബ്‌സിഡി അനുവദിക്കുമെന്നാണ് സൂചന. കൃഷി,മത്സ്യബന്ധനം ഉൾപ്പടെയുള്ളവയ്ക്ക് പ്രത്യേക ഊന്നൽ നൽകും. കാർബൺ ന്യൂട്രൽ മാതൃക പിൻപറ്റുന്ന കൃഷിത്തോട്ടങ്ങളെ പ്രോത്സാഹിപ്പിക്കാനും ബജറ്റിൽ നിർദേശങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News