ഹെലികോപ്റ്റർ അപകടം; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് വ്യോമസേന

മോശം കാലാവസ്ഥയാണോ സാങ്കേതിക തകരാറാണോ അപകടത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്താൻ വിശദമായ പരിശോധന നടത്തും.

Update: 2021-12-11 02:23 GMT
Editor : Suhail | By : Web Desk
Advertising

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ അന്വേഷണം തുടരുന്നു. ബ്ലാക് ബോക്സ് പരിശോധനയാണ് അന്വേഷണത്തിൽ നിർണായകമാകുക. ബ്ലാക് ബോക്സിന്റെ ശാസ്ത്രീയ പരിശോധന ഡൽഹിയിൽ നടക്കും. സംഭവത്തില്‍ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സേനാവൃത്തങ്ങള്‍ അറിയിച്ചു.

കൂനൂരിൽ വെച്ച് അപകടം ഉണ്ടാകുന്നതിന് തൊട്ടുമുൻപ് ഹെലികോപ്റ്ററിൽ നിന്നുള്ള അവസാന സന്ദേശം എയർബേസിലേക്ക് ലഭിച്ചുവെന്നാണ് വിവരം. എട്ട് മിനിറ്റിനുള്ളിൽ ലാൻഡ് ചെയ്യുമെന്ന സന്ദേശം ലഭിച്ചതിന് ശേഷമാണ് ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്.

12.15 ന് വെല്ലിങ്ടണിൽ എത്തേണ്ട ഹെലികോപ്റ്ററുമായുള്ള ബന്ധം 12.8ന് നഷ്ടമായി. തകർന്ന് വീഴുന്നതിന് മുൻപ് അടിയന്തര സന്ദേശം ലഭിച്ചിട്ടില്ലെന്ന് നേരത്തെ വ്യോമസേനയും വ്യക്തമാക്കിയിരുന്നു.

മോശം കാലാവസ്ഥയാണോ സാങ്കേതിക തകരാറാണോ അപകടത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്താൻ വിശദമായ പരിശോധന നടത്തും. വ്യോമസേനാ ട്രെയിനിങ് കമാൻഡിങ് മേധാവി എയർമാർഷൽ മാനവേന്ദ്ര സിങിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ബ്ലാക് ബോക്സ് പരിശോധനയിൽ ലഭിച്ചവിവരങ്ങൾ വെച്ച് സംഘം വിശദമായ റിപ്പോർട്ടും തയ്യാറാക്കും. അന്വേഷണ വിവരങ്ങൾ പുറത്ത് വരുന്നത് വരെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും വ്യോമസേന ആവശ്യപ്പെട്ടിട്ടുണ്ട്.


The investigation into the helicopter crash involving Joint Chiefs of Staff Bipin Rawat continues. Black box testing will be crucial in the investigation. The scientific examination of the black box will take place in Delhi. Military sources said the incident should not be publicized.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News