ബിജെപി ഇതര സംസ്ഥാനങ്ങളും ഇന്ധന നികുതി കുറയ്ക്കുന്നു; ഒഡീഷ 3 രൂപ കുറച്ചു

കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ നികുതി കുറയ്ക്കാൻ തയ്യാറായിട്ടില്ല. കേന്ദ്രം ഇനിയും കുറയ്ക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്

Update: 2021-11-04 11:48 GMT
Editor : abs | By : Web Desk
Advertising

ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളും ഇന്ധന നികുതി കുറക്കുന്നു. വാറ്റ് നികുതിയിൽ ഒഡീഷ 3 രൂപ കുറച്ചു. രാജസ്ഥാൻ നികുതി കുറയ്ക്കാൻ തയ്യാറായിട്ടില്ല. കേന്ദ്രം ഇനിയും കുറയ്ക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

പഞ്ചാബിൽ അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ അവിടെ ചെറിയ ഇളവ് ഉണ്ടായേക്കും. കേരളത്തിലും നികുതി കുറയ്‌ക്കേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

കേന്ദ്ര സർക്കാർ,പെട്രോൾ ഡീസൽ വില കുറച്ചതിന് പിന്നാലെ വാറ്റ് നികുതിയിൽ ഇളവ് വരുത്തി ബിജെപി സംസ്ഥാനങ്ങൾ രംഗത്തെത്തിയിരുന്നു. ബിഹാറിൽ പെട്രോളിന് 3.20 രൂപയും ഡീസലിന് 3.90 രൂപയുമാണ് കുറച്ചു. ഉത്തർ പ്രദേശിൽ ഒരു ലീറ്റർ പെട്രാളിനും ഡീസലിനും 12 രൂപ കുറച്ചു. ഗുജറാത്ത്, ഗോവ, മണിപ്പൂർ , കർണ്ണാടക, അസം, ത്രിപുര എന്നീ സംസ്ഥാനങ്ങൾ 7 രൂപ വീതം ഡീസലിനും പെട്രോളിനും കുറച്ചു. ഉത്തരാഖണ്ഡിൽ വാറ്റ് നികുതിയിൽ പെട്രോളിനും ഡീസലിനും 2 രൂപയുടെ കുറവ് വരുത്തുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ്ങ് ധാമി അറിയിച്ചു. പുതുക്കിയ വില അർദ്ധരാത്രി മുതൽ നിലവിൽ വന്നു. രാജ്യവ്യാപക പ്രതിഷേധങൾക്ക് ഒടുവിലാണ് ഇന്ധന വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News