കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്സ്ആപ്പിലും; ചെയ്യേണ്ടത് ഇത്രമാത്രം

വാക്‌സിന്‍ എടുക്കാനായി കോവിന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറില്‍ സേവനം ലഭ്യമാകും.

Update: 2021-08-08 15:41 GMT
Advertising

കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് വാട്സ്ആപ്പില്‍ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യമന്ത്രാലയം നൽകുന്ന നമ്പറില്‍ കോവിഡ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സന്ദേശം അയച്ചാൽ ഉടൻ തന്നെ സർട്ടിഫിക്കറ്റ് ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാന്‍ഡവ്യ ട്വീറ്റ് ചെയ്തു. കേന്ദ്ര ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള ''My Gov Corona help desk'' സംവിധാനത്തിലൂടെയാണ് സര്‍ട്ടിഫിക്കറ്റ് വാട്സ്ആപ്പില്‍ എത്തിക്കുന്നത്. വാക്‌സിന്‍ എടുക്കാനായി കോവിന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറില്‍ സേവനം ലഭ്യമാകും.

വാട്സ്ആപ്പില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ചെയ്യേണ്ടത്

1.  9013151515 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്യുക.

2. ഈ നമ്പറിലേക്ക് 'ഡൗണ്‍ലോഡ് സര്‍ട്ടിഫിക്കറ്റ്' എന്ന് വാട്സ്ആപ്പ് സന്ദേശം അയക്കുക. 

3. ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി വാട്‌സ്ആപ്പ് മെസേജായി നല്‍കുക.

ഇതിനു മറുപടിയായി കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വിവരങ്ങളാണ് ലഭിക്കുക. തുടര്‍ന്ന് നിങ്ങളുടെ പേരിനു നേരേയുള്ള നമ്പര്‍ ടൈപ്പ് ചെയ്താല്‍ സര്‍ട്ടിഫിക്കറ്റ് പി.ഡി.എഫ് രൂപത്തില്‍ ലഭിക്കും.

രാജ്യത്ത് ഇതുവരെ 50.62 കോടി ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തതായാണ് ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്കുകള്‍. കഴിഞ്ഞ ദിവസം 39,070 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.  43,910 പേർ രോഗമുക്തി നേടി. 491 മരണം കൂടി റിപ്പോർട്ട് ചെയ്തു. 2.27 ആണ് പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ രാജ്യത്തെ ആകെ രോഗബാധ 3,19,34,455 ആയി. 4,06,822 പേരാണ് ചികിത്സയിൽ തുടരുന്നത്. 3,10,99,771 പേർ രോഗമുക്തി നേടിയപ്പോൾ ആകെ മരണം 4,27,862 ആയി. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News