ഏക സിവിൽ കോഡ്; എൻഡിഎയിലും പ്രതിഷേധം, എതിർത്ത് നാഷണൽ പീപ്പിൾസ് പാർട്ടി

ഏക സിവിൽകോഡ് ഇന്ത്യയെന്ന ആശയത്തിന് തന്നെ വിരുദ്ധമാണെന്ന് മേഘാലയ മുഖ്യമന്ത്രി

Update: 2023-07-01 03:24 GMT
Advertising

ഏക സിവിൽ കോഡിനെതിരെ എൻഡിഎയിലും പ്രതിഷേധം. കേന്ദ്ര സർക്കാർ നീക്കത്തെ എതിർത്ത് നാഷണൽ പീപ്പിൾസ് പാർട്ടി രംഗത്തെത്തി. ഏക സിവിൽകോഡ് ഇന്ത്യയെന്ന ആശയത്തിന് തന്നെ വിരുദ്ധമാണെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറഡ് സാങ്മ പറഞ്ഞു. ഇന്ത്യ വൈവിധ്യമാർന്ന രാഷ്ട്രമാണെന്നും വൈവിധ്യമാണ് നമ്മുടെ ശക്തിയെന്നും സാഗ്മ കൂട്ടിച്ചേർത്തു.

"വൈവിധ്യമാർന്ന രാജ്യമാണ് ഇന്ത്യ. അതാണ് നമ്മുടെ ശക്തിയും. ആ വൈവിധ്യത്തെ തകർക്കുന്ന നടപടികളിലേക്ക് കേന്ദ്രസർക്കാർ തകർന്നാൽ അത് വലിയ പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കും. കേന്ദ്ര സർക്കാർ നീക്കത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയില്ല. അതറിഞ്ഞതിന് ശേഷമേ എൻപിപി വിഷയത്തിൽ തീരുമാനമെടുക്കൂ". അദ്ദേഹം അറിയിച്ചു. മണിപ്പൂരിൽ ബിജെപിയുടെ സഖ്യകക്ഷിയാണ് എൻപിപി. എൻപിപിയുടെ അധ്യക്ഷനാണ് സാങ്മ.

വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കു ഒരിടവേളക്ക് ശേഷം വീണ്ടും ഏക സിവിൽ കോഡ് ചർച്ചയിലെത്തിയതോടെ രാജ്യത്ത് പ്രതിഷേധവും ശക്തമാണ്. ഏക സിവിൽ കോഡിനെ എതിർത്ത് നിരവധി സംഘടനകളും രംഗത്തുണ്ട്. എന്നാൽ ഉത്തരാഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങൾ ഏക സിവിൽ കോഡിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന നിലപാടാണ് എടുത്തിട്ടുള്ളത്. ഉത്തരാഖണ്ഡിൽ എത്രയും പെട്ടെന്ന് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി കഴിഞ്ഞ ദിവസം അറിയിച്ചത്. കരട് തയ്യാറാക്കാൻ രൂപീകരിച്ച സമിതിയുടെ പ്രവർത്തനം പൂർത്തിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

Full View

''ഉത്തരാഖണ്ഡ് ദൈവത്തിന്റെ നാടാണ്. ചുറ്റും ആരാധനാലയങ്ങളും പുണ്യസ്ഥലങ്ങളുമുണ്ട്. ഇവിടെ താമസിക്കുന്ന എല്ലാ ജനങ്ങൾക്കും ഏകീകൃത നിയമം വേണം. ഭരണഘടനയിലും അതിനുള്ള വ്യവസ്ഥയുണ്ട്''- പുഷ്‌കർ സിങ് ധാമി പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News