മന്ത്രിയെ വെടിവച്ചത് മുൻ സുരക്ഷ ഉദ്യോഗസ്ഥൻ; നബ ദാസിനെ ഭുവനേശ്വറിലെത്തിച്ചു
ഗാന്ധിചൗക്കിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി കാറിൽനിന്ന് ഇറങ്ങുമ്പോഴാണ് അക്രമി വെടിയുതിർത്തത്
ഭുവനേശ്വർ: വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി നബ ദാസിനെ ഭുവനേശ്വറിലെത്തിച്ചു. മന്ത്രിയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കും. മുൻ സുരക്ഷ ഉദ്യോഗസ്ഥനാണ് മന്ത്രിയെ വെടിവെച്ചത്. അടുത്തിടെ സുരക്ഷാ ചുമതലയിൽ നിന്നും ഇയാളെ നീക്കം ചെയ്തിരുന്നു
അതേസമയം, മന്ത്രിയെ വെടിവച്ച എഎസ്ഐ ഗോപാൽ കൃഷ്ണദാസ് പിടിയിലായി. ഗാന്ധിചൗക്കിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി കാറിൽനിന്ന് ഇറങ്ങുമ്പോഴാണ് അക്രമി വെടിയുതിർത്തത്. രണ്ട് വെടിയുണ്ടകളാണ് മന്ത്രിയുടെ നെഞ്ചിൽ തറച്ചത്. മന്ത്രിയുടെ തൊട്ടടുത്ത് നിന്നാണ് വെടിയുതിർത്തത്. നെഞ്ചിൽ വെടിയേറ്റ മന്ത്രിയുടെ നില ഗുരുതരമാണ്.
നിലവിൽ നബ ദാസിനെ എയർആംബുലൻസിൽ ഭുവനേശ്വറിലേക്ക് കൊണ്ട്പോകുകയാണ്. മന്ത്രിക്കെതിരെയുള്ള ആക്രമണത്തെ ഒഡീഷ മുഖ്യമന്ത്രി അപലപിച്ചു. നബ ദാസ് ആരോഗ്യത്തോടെ തിരിച്ചു വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
input from : Debasis Barik