കൊടുംചൂട്; കാറിന്റെ ബോണറ്റിൽ ചപ്പാത്തി ചുട്ട് യുവതി - വീഡിയോ

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്

Update: 2022-04-28 11:50 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും നാൽപ്പത് ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില. കൊടുംചൂടിന് അടുത്ത ദിവസങ്ങളിലൊന്നും ശമനമുണ്ടാകില്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഉച്ചസമയത്ത് പുറത്തിറങ്ങുന്നതിൽ ശ്രദ്ധ വേണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥനങ്ങളിലാണ് ഏറ്റവും ഉയർന്ന താപനിലയുള്ളത്. ഒഡിഷയിലെ സ്ഥിതിയും വ്യത്യസ്തമല്ല.

സംസ്ഥാനത്തെ ചൂടിന്റെ കാഠിന്യം കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 40 ഡിഗ്രി സെൽഷ്യസ് ചൂടിൽ കാറിന്റെ ബോണറ്റിൽ വച്ച് ചപ്പാത്തി ചുടുന്ന യുവതിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നത്. 



ഒഡിഷയിലെ സോനെപൂർ സ്വദേശിനിയായ യുവതിയാണ് തുറസ്സായ സ്ഥലത്തു വച്ച് കാറിന്റെ ബോണറ്റിനു മുകളിൽ ചപ്പാത്തി ചുട്ടെടുത്തത്. പരത്തിയെടുത്ത ചപ്പാത്തി ഗ്യാസ് സ്റ്റൗവിൽ എന്ന പോലെ നിമിഷങ്ങൾക്കകം ബോണറ്റിന് മുകളിൽവച്ച് ചുട്ടെടുക്കുന്നത് വിഡിയോയിൽ കാണാം. 

കൊടുംചൂട് മൂലം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് രണ്ടു വരെ താൽക്കാലിക അവധി നൽകിയിരിക്കുകയാണ് ഭരണകൂടം. ഭുവനേശ്വർ മെറ്റീരിയോളജിക്കൽ സെന്ററിൽ നിന്നുള്ള വിവരപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച ഒഡിഷയിലെ 27 പ്രദേശങ്ങളിൽ കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് രേഖപ്പെടുത്തിയത്. പടിഞ്ഞാറൻ മേഖലയിലെ ഝാർസുഗുദയിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്, 40.4 ഡിഗ്രി സെൽഷ്യസ്. വരും ദിവസങ്ങളിലും താപതരംഗം സംസ്ഥാനത്തുടനീളം ഇതേ നിലയിൽ തന്നെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു.

Summary: Odisha woman makes chappati on car's bonnet as intense heatwave confirms global warming fears.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News