ഒമിക്രോൺ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ഇന്ന്

ഇതുവരെ 213 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്

Update: 2021-12-23 00:52 GMT
Advertising

ഒമിക്രോൺ വ്യാപനം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷയിൽ ഇന്ന് യോഗം ചേരും. ഒമിക്രോൺ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് യോഗം. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ നിയന്ത്രണങ്ങളെ കുറിച്ച് യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.

ഇതുവരെ 213 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. ഡൽഹിയിലും മഹാരാഷ്ട്രയിലുമാണ് കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒമിക്രോണിന് ഡെൽറ്റ വകഭേദത്തേക്കാൾ മൂന്നിരട്ടി വ്യാപനശേഷി കൂടുതലാണെന്നും രോഗവ്യാപനം തടയാൻ വാർ റൂമുകൾ സജീവമാക്കണമെന്നും സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. രോഗവ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ചും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നിർദേശം നൽകിയിട്ടുണ്ട്. 

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ഡൽഹിയിൽ ക്രിസ്മസ് -പുതുവത്സരാഘോഷങ്ങൾക്ക് സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ അധികൃതരോടും പൊലിസിനോടും നിയന്ത്രണങ്ങള്‍ കർശനമായി നടപ്പാക്കാനും നിത്യേന റിപ്പോർട്ട് സമർപ്പിക്കാനുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News