72 മണിക്കൂറിനുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍...; ഇന്ത്യയിലെത്തിയ പാക് യുവതിക്ക് മുന്നറിയിപ്പുമായി ഗോരക്ഷാ ഹിന്ദു ദൾ

പാകിസ്താനില്‍ നിന്നുള്ള ഒരു സ്ത്രീയെ ഞങ്ങള്‍ സഹിക്കില്ല

Update: 2023-07-17 08:19 GMT
Editor : Jaisy Thomas | By : Web Desk

സീമ ഹൈദര്‍

Advertising

ഡല്‍ഹി: പബ്ജി കളിക്കിടെ പ്രണയത്തിലായ യുവാവിനെ കാണാന്‍ ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറിനെതിരെ ഭീഷണിയുമായി ഗോരക്ഷാ ഹിന്ദു ദൾ. പാക് യുവതിയെ നാടുകടത്തിയില്ലെങ്കിൽ വൻ പ്രക്ഷോഭം നടത്തുമെന്ന് ഒരു വലതുപക്ഷ സംഘടന മുന്നറിയിപ്പ് നൽകി.

72 മണിക്കൂറിനുള്ളില്‍ സീമ രാജ്യം വിടണമെന്നാണ് അന്ത്യശാസനം. സീമ ഹൈദർ പാക് ചാരയാണെന്നും രാജ്യത്തിന് ഭീഷണിയാകുമെന്നും സംഘടനയുടെ ദേശീയ പ്രസിഡന്‍റ് വേദ് നഗർ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. '' പാകിസ്താനില്‍ നിന്നുള്ള ഒരു സ്ത്രീയെ ഞങ്ങള്‍ സഹിക്കില്ല. 72 മണിക്കൂറിനുള്ളിൽ സീമ ഹൈദർ രാജ്യം വിട്ടില്ലെങ്കിൽ ഞങ്ങൾ പ്രക്ഷോഭം ആരംഭിക്കും,” നഗർ വീഡിയോയിൽ പറഞ്ഞു.

സീമ ജന്‍മനാട്ടിലേക്ക് മടങ്ങിപ്പോയില്ലെങ്കില്‍ മുംബൈ മോഡല്‍ ആക്രമണമുണ്ടാകുമെന്ന് ഈയിടെ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സീമ ഹൈദർ തിരിച്ചെത്തിയില്ലെങ്കിൽ, ഇന്ത്യ വലിയ നാശത്തെ അഭിമുഖീകരിക്കുമെന്നായിരുന്നു മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്ക് ഉറുദു ഭാഷയിൽ സംസാരിക്കുന്ന അജ്ഞാതന്‍റെ ഭീഷണി ഫോൺ സന്ദേശം.സംഭവത്തിൽ മുംബൈ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിവരികയാണ്.

സീമയും കാമുകന്‍ സച്ചിനും താമസിക്കുന്ന റബുപുരയിലെ വീടിന് ചുറ്റും മാധ്യമങ്ങളും സോഷ്യൽ മീഡിയക്കാരും ഉൾപ്പെടെയുള്ള തിങ്ങിനിറഞ്ഞതോടെ ജാഗ്രതയിലാണ് യുപി പൊലീസ്. സച്ചിനൊപ്പം കഴിയാൻ ഹിന്ദുമതത്തിലേക്ക് മാറുന്നതിനെക്കുറിച്ച് സംസാരിച്ചതിന് ശേഷം സീമയ്‌ക്കെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ആശങ്ക പ്രകടിപ്പിച്ചു. ആള്‍ക്കൂട്ടത്തിന്‍റെ ഭാഗമായി നിന്നുകൊാണ്ടോ മാധ്യമപ്രവര്‍ത്തകരുടെ വേഷത്തിലോ എത്തി സീമക്കെതിരെ മാരകമായ മാരകമായ ആക്രമണം നടത്തിയേക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി.സുരക്ഷ ആവശ്യപ്പെട്ട് സീമയിൽ നിന്നോ സച്ചിൽ നിന്നോ ഔപചാരികമായ അഭ്യർത്ഥന ഉണ്ടായിട്ടില്ലെങ്കിലും സീമയുടെയും സച്ചിന്റെയും വീട്ടിൽ പൊലീസ് നിരന്തര നിരീക്ഷണം നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഇന്ത്യ ടുഡേയോട് പറഞ്ഞു. റബുപുരയിലെ വീടിന് ചുറ്റും യൂണിഫോമിലും മഫ്തിയിലും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.



നേപ്പാളിലെ കാഠ്മണ്ഡുവിൽ വച്ചാണ് സീമയും സച്ചിനും ആദ്യമായി കണ്ടുമുട്ടുന്നത്.അവിടെ വച്ച രഹസ്യമായി വിവാഹം ചെയ്യുകയും ചെയ്തു. പിന്നീട് പാകിസ്താനിലേക്ക് മടങ്ങിയ സീമ അവിടെയുണ്ടായിരുന്ന സ്ഥലം വിറ്റ് 12 ലക്ഷം രൂപ സ്വരൂപിക്കുകയും വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തതായി ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു. മേയ് മാസത്തിലാണ് നാലു മക്കളുമായി സീമ ഡല്‍ഹിയിലെത്തിയത്. പലചരക്കുകടക്കാരനാണ് 23 കാരനായ സച്ചിന്‍. നോയിഡ രാബുപുരയില്‍ ദമ്പതിമാരെന്ന വ്യാജേന വീട് വാടകയ്ക്കെടുത്താണ് ഇരുവരും കഴിയുകയായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ നിയമപരമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ച് അഭിഭാഷകനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചതിന് ജൂലൈ 4നാണ് സീമയെ അറസ്റ്റ് ചെയ്തത്. യുവതിക്ക് അഭയം നല്‍കിയതിന് സച്ചിനും പിടിയിലായി. പിന്നീട് ഇവര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News