പ്രതിപക്ഷ പ്രതിഷേധം; പാർലമെന്റിന്റെ ഇരു സഭകളും പിരിഞ്ഞു

കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം ചർച്ച ചെയ്യണമന്നാവശ്യപ്പെട്ട് പാർലമെന്റിൽ കോൺഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു

Update: 2022-07-21 06:00 GMT
Advertising

ഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു. ലോക്‌സഭ 11.30 വരെയും രാജ്യസഭ 12 വരെയുമാണ് പിരിഞ്ഞത്. കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം ചർച്ച ചെയ്യണമന്നാവശ്യപ്പെട്ട് പാർലമെന്റിൽ കോൺഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. കെ സി വേണുഗോപാൽ, ഗൗരവ് ഗോഗോയി എന്നവരാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ അടിയന്തര പ്രമേയ നോട്ടീസ് ചർച്ചചെയ്യേണ്ടതില്ല എന്ന നിലപാടാണ് സഭാധ്യക്ഷൻ സ്വീകരിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് സഭയിലുയര്‍ന്നത്.

അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധി ഉടൻ ചോദ്യം ചെയ്യലിനായി ഹാജരാകും. പ്രതിഷേധം കണക്കിലെടുത്ത് എഐസിസി ആസ്ഥാനത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ച പൊലീസ് വിജയ്‌ചൌക്കിലേക്കുള്ള വഴി അടച്ചിരുന്നു. എന്നാൽ ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.

കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിന് മുൻപ് സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യാനായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം. എന്നാൽ കോവിഡ് ബാധയെ തുടർന്ന് സമയം നീട്ടി നൽകണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ജൂൺ 21നും പിന്നീട് ജൂലൈ 21നും ഇഡി സമയം നൽകി.

നാഷണൽ ഹെറാൾഡിന്റെ മാതൃസ്ഥാപനമായ യംഗ് ഇന്ത്യയെ സോണിയ ഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഏറ്റെടുത്തപ്പോൾ ആസ്തി കൈമാറ്റത്തിൽ ഉൾപ്പടെ അഴിമതി നടന്നു എന്നാണ് കേസിലെ ആരോപണം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News