പാർലമെന്‍റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ഹരജി; ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി

പാര്‍ലമെന്‍റിലെ എല്ലാ സമ്മേളനങ്ങളും ആരംഭിക്കുന്നത് രാഷ്ട്രപതിയുടെ പ്രസംഗത്തോടെയായതിനാൽ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനവും രാഷ്ട്രപതി നടത്തണമെന്നായിരുന്നു ആവശ്യം

Update: 2023-05-26 07:40 GMT
Advertising

ഡല്‍ഹി: പുതിയ പാർലമെന്‍റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രിംകോടതി. ഇത്തരം ഹരജികൾ പ്രോത്സാഹിക്കാൻ കഴിയില്ലെന്ന് ഹരജിക്കാരനെ സുപ്രിംകോടതി വിമർശിച്ചു. അഭിഭാഷകനായ ജസ്റ്റിസ് സി.ആർ. ജയസുകിനാണ് ഹരജി സമർപ്പിച്ചത്.

ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്ത ലോക്സഭാ സെക്രട്ടേറിയറ്റ് നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 79-ാം വകുപ്പ് പ്രകാരം രാഷ്ട്രപതിയാണ് രാജ്യത്തെ പ്രഥമ പൗരൻ. പാർലമെന്റ് സമ്മേളനങ്ങൾ വിളിച്ചുചേർക്കാനും നിർത്തിവെക്കാനും അദ്ദേഹത്തിനാണ് അധികാരമെന്നും ഹരജിയിൽ വ്യക്തമാക്കി. പാര്‍ലമെന്‍റിലെ എല്ലാ സമ്മേളനങ്ങളും ആരംഭിക്കുന്നത് രാഷ്ട്രപതിയുടെ പ്രസംഗത്തോടെയായതിനാൽ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനവും രാഷ്ട്രപതി നടത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നതും ഉദ്‌ഘാടനവും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാൻ കഴിയുമെന്ന് കോടതി ചോദിച്ചു.

മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുക. കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇരുപതോളം പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്കരിക്കും. രാഷ്ട്രപതിക്കു പകരം പ്രധാനമന്ത്രി പാര്‍ലമെന്‍റ് ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം.

Summary- The Supreme Court declined on Friday to intervene in a public interest litigation (PIL) filed by a lawyer, which sought to ensure that President Droupadi Murmu inaugurates the new Parliament building instead of Prime Minister Narendra Modi

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News