വരാനിരിക്കുന്നത് വമ്പൻ ഓഫറുകളുടെ കാലമോ !; കെട്ടിക്കിടക്കുന്നത് 73,000 കോടിയുടെ കാറുകൾ

ഉത്സവസീസൺ ആരംഭിക്കുന്നതോടെ വാഹനവിപണിയിൽ ഉണർവു​ണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ

Update: 2024-08-22 11:22 GMT
Advertising

മുംബൈ: രാജ്യത്ത് കാർ വിൽപ്പനയിൽ വൻ ഇടിവുണ്ടായതിനെ തുടർന്ന് ഷോറൂമുകളിലും മറ്റും കെട്ടിക്കിടക്കുന്നത് 73,000 കോടി രൂപയുടെ കാറുകൾ. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷനാണ് (ഫാഡ) കാർ വിൽപനയിലുണ്ടായ ഇടിവ് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

വാഹനം ഉപ​ഭോക്താവിലെത്താൻ 65-67 ദിവസമാണ് എടുത്തിരുന്നതെങ്കിൽ ഇപ്പോഴത് 70-75 ദിവസമായി മാറി. വിൽപന നീണ്ടുപോകുന്നത് ഡീലർമാരുടെ നിലനിൽപ്പിനെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഡീലർമാരുടെ നിലനിൽപ്പിനെ ബാധിക്കുന്ന സാഹചര്യമാണുള്ളത്, കാർ നിർമ്മാതാക്കാൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഫാഡ പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ പറഞ്ഞു. പുറത്തുവരുന്ന ചില്ലറ വിൽപ്പന കണക്കുകൾക്കനുസരിച്ച് കാർ നിർമ്മാതാക്കൾ തങ്ങളുടെ ഉൽപ്പാദനം പുനഃക്രമീകരിക്കണം. വാഹനവിതരണം കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈയിലെ പാസഞ്ചർ വാഹന വിൽപ്പനയിൽ 2.5 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന് സിയാമിന്റെ കണക്കുകൾ പറയുന്നു. 3.41 ലക്ഷം യൂണിറ്റുകളാണ് രാജ്യത്ത് വിറ്റ് പോയതെന്ന് സിയാം പുറത്തുവിട്ട കണക്കുകൾ പറയുന്നു. വിൽപന ഇടിഞ്ഞത് കാർവിപണിയിൽ കൂടുതൽ ഓഫർ ലഭിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തലുകൾ.

അടുത്ത ആഴ്ചയോടെ ഉത്സവസീസൺ ആരംഭിക്കുന്നതിനാൽ വാഹനവിപണിയിലും ഉണർവു​ണ്ടാകാൻ സാധ്യതയുണ്ട്. കൂടുതൽ പേരെ ആകർഷിക്കാൻ മികച്ച ഓഫറുകൾ ലഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഡിസ്കൗണ്ടുകളും ഗിഫ്റ്റുകളും അക്സസറീസിലെ ഇളവുകളും ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News