അഞ്ച് ലക്ഷം രൂപ ശമ്പളം, എന്നാല്‍ പകുതിയിലധികവും നികുതി നല്‍കുന്നുണ്ടെന്നും രാഷ്ട്രപതി
പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രപതിയേക്കാള്‍ പണം മിച്ചം വെക്കുന്നവരാണെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു
രാജ്യത്തെ പ്രഥമ പൗരൻ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നുവെന്ന് കുറ്റപ്പെടുത്തുന്നുവെങ്കിലും, രാഷ്ട്രപതിയുടെ ശമ്പളത്തിൽ പകുതിയിൽ അധികവും മാസംപ്രതി നികുതിയായി തിരിച്ച് നൽകുന്നുണ്ടെന്ന് രാനാഥ് കോവിന്ദ്. തന്‍റെ ശമ്പളത്തെ കുറിച്ചുള്ള വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഷ്ട്രപതി. ഉത്തർപ്രദേശിലെ ജന്മ നാട്ടില്‍ നടന്ന ജൽ അഭിനന്ദന് സമാരോഹിൽ സംസാരിക്കവേയാണ് തന്റെ നികുതി വിവരങ്ങൾ രാഷ്ട്രപതി പറഞ്ഞത്.
President Ram Nath #Kovind Tells How Much He Gets Paid Monthly and How Much Income #Tax Is Deducted
— Sandeep Seth (@sandipseth) June 28, 2021
'I get #salary of 5 lakhs per month, out of which 2,75,000 goes to tax, a teacher has more savings than us', said President Ram Nath Kovind. pic.twitter.com/B2V7X2CLro
അഞ്ചു ലക്ഷം രൂപയാണ് രാഷ്ട്രപതിയുടെ മാസ ശമ്പളം. അതിൽ രണ്ടേ മുക്കാൽ ലക്ഷം രൂപയും നികുതിയായി തന്നെ നൽകുന്നുണ്ട്. പല കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും പ്രൊഫസർമാരും രാഷ്ട്രപതിയേക്കാൾ പണം മിച്ചം വെക്കുന്നവരാണെന്നും രാഷ്ട്രപതി പറഞ്ഞു. മാസ ശമ്പളത്തിന് പുറമെ വിവിധ ആനുകൂല്യങ്ങളും റിട്ടർമെന്റ് പരിരക്ഷയും രാഷ്ട്രപതിക്ക് ലഭിക്കുന്നുണ്ട്we. എന്നാല്‍ ചട്ടപ്രകാരം, രാഷ്ട്രപതിയുടെ ശമ്പളം നികുതിരഹിതമാണ്.
വിവിധ ആനുകൂല്യങ്ങൾക്ക് പുറമെ നാല് ലക്ഷം രൂപയാണ് ഉപരാഷ്ട്രപതിയുടെ ശമ്പളം. സംസ്ഥാന ഗവർണർമാർ മൂന്നര ലക്ഷം രൂപയും പ്രധാനമന്ത്രിക്ക് ആനുകൂല്യങ്ങൾക്ക് പുറമെ രണ്ട് ലക്ഷം രൂപയുമാണ് മാസ ശമ്പളം. ലോക്സഭ, രാജ്യ സഭ എം.പിമാരുടെ ശമ്പളം ഒരു ലക്ഷം രൂപയാണ്
കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ എന്നിവരും എം.പിമാരും തങ്ങളുടെ ശമ്പളത്തിൽ മുപ്പത് ശതമാനത്തിന്റെ കുറവ് ഏർപ്പെടുത്തിയിരുന്നു.