മരണ സര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം ഉള്‍പ്പെടുത്തണമെന്ന് മമത ബാനര്‍ജി

യു.പി.എസ്‍.സി പരീക്ഷയിൽ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് അക്രമങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങളിലും മമത ബാനര്‍ജി വിമര്‍ശനമുന്നയിച്ചു

Update: 2021-08-13 14:25 GMT
Editor : ubaid | By : Web Desk
Advertising

കോവിഡ് വാക്സിൻ സര്‍ട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതു പോലെ മരണ സര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം ഉള്‍പ്പെടുത്തണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആളുകളെ പിന്തുണയ്ക്കാത്ത ഒരു വ്യക്തിയുടെ ചിത്രമാണ് വാക്സിൻ സര്‍ട്ടിഫിക്കറ്റിൽ നിര്‍ബന്ധമാക്കിയിരിക്കുന്നതെന്നും മമത ബാനര്‍ജി പറ‍ഞ്ഞു. 

"ഒരു വ്യക്തി നിങ്ങളെ പിന്തുണയ്ക്കുന്നില്ലായിരിക്കും, പക്ഷെ നിങ്ങളുടെ ചിത്രം കോവിഡ് 19 വാക്സിൻ സര്‍ട്ടിഫിക്കറ്റിൽ നിര്‍ബന്ധമാക്കിയിരിക്കുന്നു. എവിടെയാണ് സ്വാതന്ത്ര്യം? നിങ്ങള്‍ മരണ സര്‍ട്ടിഫിക്കറ്റിൽ കൂടി ചിത്രം നിര്‍ബന്ധമാക്കണം." 

യു.പി.എസ്‍.സി പരീക്ഷയിൽ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് അക്രമങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങളിലും മമത ബാനര്‍ജി വിമര്‍ശനമുന്നയിച്ചു. യു.പി.എസ്‍.സി പരീക്ഷയ്ക്ക് ചോദിക്കുന്നത് ബി.ജെ.പി നല്‍കിയ ചോദ്യങ്ങളാണെന്നും. യു.പി.എസ്‍.സിയെ തകര്‍ക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും മമത ആരോപിച്ചു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് അതിക്രമങ്ങളെപ്പറ്റി 200 വാക്കിൽ എഴുതുക എന്നതായിരുന്നു ചോദ്യം. ചോദ്യം ഉള്‍പ്പെടുത്തിയ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിഷേധാര്‍ഹമാണെന്നും മമത ബാനര്‍ജി പറഞ്ഞു. 

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News