അസമില്‍ ഗ്രാമീണര്‍ക്കുനേരെ പൊലീസ് വെടിവയ്പ്പ്; കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തില്‍ ചാടിയും ചവിട്ടിയും മാധ്യമപ്രവര്‍ത്തകന്‍റെ ആഘോഷം!

അസമിലെ ദറങ് ജില്ലയിലാണ് കുടി ഗ്രാമീണര്‍ക്കുനേരെ പൊലീസ് നരനായാട്ട്. പൊലീസും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് ഗ്രാമീണര്‍ക്കുനേരെ അഴിഞ്ഞാടുന്നതിന്റെ വിഡിയോ അസം എംഎല്‍എയായ അഷ്‌റഫുല്‍ ഹുസൈന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്

Update: 2021-09-23 12:49 GMT
Editor : Shaheer | By : Web Desk
Advertising

അസമില്‍ ഭൂമികൈയേറ്റം ആരോപിച്ച് നടക്കുന്ന കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധിച്ച ഗ്രാമീണര്‍ക്കുനേരെ വെയുതിര്‍ത്ത് പൊലീസ്. വെടിവച്ചും നിലത്തിട്ട് തല്ലിച്ചതച്ചും ഗ്രാമീണനെ പൊലീസ് കൊലപ്പെടുത്തി. വെടിവയ്പ്പിന്‍റെയും കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തില്‍ മാധ്യമ ഫോട്ടോഗ്രാഫര്‍ ചാടിയും ചവിട്ടിയും ആഘോഷിക്കുന്നതിന്‍റെയും വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

അസമിലെ ദറങ് ജില്ലയിലാണ് ഗ്രാമീണര്‍ക്കുനേരെ പൊലീസ് നരനായാട്ട്. പൊലീസും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് ഗ്രാമീണര്‍ക്കുനേരെ അഴിഞ്ഞാടുന്നതിന്റെ വിഡിയോ അസം എംഎല്‍എയായ അഷ്‌റഫുല്‍ ഹുസൈന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധമുയര്‍ത്തിയ ഗ്രാമീണര്‍ക്കുനേരെ കാര്യമായ പ്രകോപനമൊന്നുമില്ലാതെ വെടിവയ്ക്കുകയായിരുന്നു പൊലീസ്. വെടിയേറ്റ് നിലത്തു വീണയാളെ പൊലീസ് വളഞ്ഞിട്ടു മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് ജീവന്‍പോയന്നുറപ്പാക്കിയ ശേഷമാണ് പൊലീസ് ഇവിടെനിന്നു മാറിയത്. ഇതിനിടെയാണ് പൊലീസ് നോക്കിനില്‍ക്കെ മൃതദേഹത്തില്‍ ഫോട്ടോഗ്രാഫറുടെ ക്രൂരമായ അഴിഞ്ഞാട്ടം!

Full View

പ്രദേശത്തെ 800ഓളം മുസ്‍ലിം കുടുംബങ്ങളെയാണ് അനധികൃത ഭൂമി കൈയേറ്റം ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ കുടിയൊഴിപ്പിക്കുന്നത്. കുടിയൊഴിപ്പിക്കലിനെതിരെ കോണ്‍ഗ്രസ്, എഐയുഡിഎഫ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നടപടിക്കെതിരെ ഗ്രാമീണര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് കുടിയൊഴിപ്പിക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News