യു.പിയില്‍ ബലാത്സംഗത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ തീകൊളുത്തി കൊന്നു
മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.
മെയിന്‍പുരി: മൂന്ന് മാസം മുമ്പ് ബലാത്സംഗം ചെയ്യപ്പെട്ട് ഗർഭിണിയായ പെൺകുട്ടിയെ ജീവനോടെ ചുട്ടുകൊന്നു. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ കുരവലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ അതിക്രൂരമായ സംഭവം നടന്നത്. സംഭവത്തില്‍ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.
മൂന്ന് മാസം മുമ്പ് അഭിഷേക് എന്നയാൾ മകളെ ബലാത്സംഗം ചെയ്തെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. എന്നാൽ പെൺകുട്ടി വീട്ടുകാരോട് ഇക്കാര്യം പറഞ്ഞില്ല. പിന്നീട് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് പെണ്‍കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് വിവരം പഞ്ചായത്തിനെ അറിയിച്ചു. ഒക്‌ടോബർ ആറിന് നടന്ന പഞ്ചായത്ത് യോഗത്തിൽ പ്രതി പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന് ധാരണയായി.
തുടർന്ന് പ്രതിയുടെ അമ്മ പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടിയുടെ മേല്‍ പെട്രോൾ ഒഴിച്ച് തീകൊളുത്തിയെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ മെയിൻപുരിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 307, 376 വകുപ്പുകളും പോക്‌സോ വകുപ്പും പ്രകാരം പൊലീസ് കേസെടുത്തു. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
Summary- A pregnant girl, who was allegedly raped three months ago, was set on fire and burnt alive in Uttar Pradesh's Mainpuri district under Kuravali police station limits