പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബിൽ: എതിർക്കാനുറച്ച് കർഷക സംഘടനകൾ

കർഷക നിയമങ്ങൾ പിൻവലിച്ച ശേഷം ആദ്യമായിട്ടാണ് പൊതുയോഗത്തിൽ പങ്കെടുക്കാൻ മോദി പഞ്ചാബിൽ എത്തുന്നത്

Update: 2022-01-05 01:04 GMT
Editor : rishad | By : Web Desk
Advertising

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പഞ്ചാബിൽഎത്തും. ഫിറോസ്പുരിൽ നടക്കുന്ന പ്രചാരണ റാലിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. മോദിക്കെതിരെ പ്രതിഷേധിക്കാനാണ് ഒരു വിഭാഗം കർഷകരുടെ തീരുമാനം.

പഞ്ചാബിൽ നിന്ന് മോദി തിരിച്ചുപോകണമെന്ന് ആഹ്വാനം ചെയ്ത് 'ഗോ ബാക് മോദി' കാമ്പയിൻ സമൂഹമാധ്യമങ്ങളിൽ ഉയർത്തികൊണ്ടുവന്നത് ട്രാക്റ്റർ എന്ന ഗ്രൂപ്പാണ്. കർഷക സമരത്തെ പിന്തുണച്ച സൈബർ ഗ്രൂപ്പാണിത്. ലഖീംപൂർ ഖേരിയിലെ കർഷക കൂട്ടക്കൊലയിൽ ആശിഷ് മിശ്രയ്ക്ക് പങ്കില്ലെന്നാണ് ആദ്യം പിതാവ് അജയ്‌മിശ്ര ചൂണ്ടിക്കാട്ടിയിരുന്നത്. 

സംഭവ സ്ഥലത്തുണ്ടായിരുന്ന ആശിഷ് മിശ്രയാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് അന്വേഷണം സംഘം കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട് . ഈ സാഹചര്യത്തിൽ അജയ് മിശ്രയെ പുറത്താക്കാതെ പഞ്ചാബിൽ വരേണ്ടെന്നാണ് മോദിയോട് വിവിധ കർഷക സംഘടനകൾ ആവശ്യപ്പെടുന്നത്.

അജയ് മിശ്രയെ സംരക്ഷിക്കുന്നത് മോദിയാണെന്നും ഇവർ ആരോപിക്കുന്നു. കർഷക പ്രക്ഷോഭത്തിൽ രക്തസാക്ഷികളായ 700 പേർക്ക് പാർലമെന്റിൽ ആദരം അർപ്പിക്കാത്തതിലും സംഘടനകൾക്ക് രോഷമുണ്ട്. അനാവശ്യമായ പിടിവാശിമൂലമാണ് സമരം നീണ്ടുപോയതും ഇത്രയും പേർ മരിക്കേണ്ടിവന്നതും. മോദിയെ സ്വീകരിക്കാൻ പഞ്ചാബിൽ നടത്തുന്ന റാലികൾ തടയുമെന്നും സംഘടനകൾ അറിയിച്ചു. കർഷക നിയമങ്ങൾ പിൻവലിച്ച ശേഷം ആദ്യമായിട്ടാണ് പൊതുയോഗത്തിൽ പങ്കെടുക്കാൻ മോദി പഞ്ചാബിൽ എത്തുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News