സ്വത്ത് നൽകിയില്ല; യുവതി ഭർത്താവിന്റെ ചെവി കടിച്ചു പറിച്ചു

45 കാരനായ ഭർത്താവിന്റെ വലത് ചെവിയുടെ മുകൾ ഭാഗം പൂർണമായി വിട്ടു പോയിട്ടുണ്ട്

Update: 2023-11-28 13:22 GMT
Advertising

സ്വത്തുവിഹിതം നൽകാത്തതിനെ തുടർന്ന് യുവതി ഭർത്താവിന്റെ ചെവി കടിച്ചു പറിച്ചു. ഡൽഹിയിലെ സുൽത്താൻപുരിയിലാണ് സംഭവം. 45 കാരനായ ഭർത്താവിന്റെ വലത് ചെവിയുടെ മുകൾ ഭാഗം പൂർണമായി വിട്ടു പോയിട്ടുണ്ട്. നവംബർ 20ന് രാവിലെയാണ് സംഭവം.

സംഭവത്തിന് ശേഷം ഇയാളെ മഗോൽപുരിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലും തുടർന്ന് ശസ്ത്രക്രിയക്കായി രോഹിണിയിലെ ജയ്പൂർ ഗോൾഡൻ ആശുപത്രിയിലേക്കും മാറ്റി. ആശുപത്രി അധികൃതരാണ് ആക്രമണ വിവരം പൊലീസിനെ അറിയിച്ചത്. ഭർത്താവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഐ.പി.സി 324 (മാരകമായ ആയുധം ഉപയോഗിച്ച് മനപൂർവം ആക്രമിക്കുക)പ്രകാരമാണ് കേസ്.

വീട് വിറ്റ് ഒരു വിഹിതം നൽകണമെന്നും തനിക്കും മക്കൾക്കും മാറി താമസിക്കണമെന്നും ഭാര്യ പറഞ്ഞുവെന്ന് പരാതിക്കാരൻ പറഞ്ഞു. 'ഞാൻ അവളെ പറഞ്ഞു മനസിലാക്കാൻ നോക്കി, പക്ഷെ അത് വാക്കുതർക്കത്തിലേക്ക് നീങ്ങി. അവളെ എന്നെ അടിച്ചു. ഞാൻ അവളെ തള്ളിമാറ്റി. ഞാൻ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ അവൾ എന്നെ പുറകിൽ നിന്നും പിടിച്ച് എന്റെ വലത് ചെവി കടിച്ചു പറിച്ചു' പരാതിക്കാരൻ പറഞ്ഞു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News