മഹാരാഷ്ട്ര ആശുപത്രികളിലെ കൂട്ടമരണത്തിൽ പ്രതിഷേധം; സർക്കാർ സ്പോൺസേഡ് കൊലയെന്ന് പ്രതിപക്ഷം
അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചത് ഒഴിച്ചാൽ മറ്റൊരു നടപടിയും ഉണ്ടായിട്ടില്ല.
Update: 2023-10-04 01:29 GMT
ഭോപ്പാൽ: മഹാരാഷ്ട്രയിലെ ആശുപത്രികളിലെ കൂട്ടമരണങ്ങളിൽ പ്രതിഷേധം ശക്തം. നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ 31 രോഗികളും ഔറംഗാബാദിലെ ഗാട്ടി ആശുപത്രിയിൽ 10 രോഗികളുമാണ് മരിച്ചത്.
അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചത് ഒഴിച്ചാൽ മറ്റൊരു നടപടിയും സർക്കാരിൻറെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. മരണമല്ല സർക്കാർ സ്പോൺസേഡ് കൊലപാതകങ്ങളാണ് ഉണ്ടാകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
ആശുപത്രിയിൽ ആവശ്യത്തിന് മരുന്നുകൾ ഇല്ലാത്തതാണ് മരണകാരണമെന്ന് ആരോപണമുയർന്നിരുന്നു. അതേസമയം ജീവൻരക്ഷാ മരുന്നുകൾക്ക് ലഭ്യതക്കുറവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.