തെരഞ്ഞെടുപ്പിന് ആഴ്ചകൾ മുൻപേ പഞ്ചാബ് മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്

Update: 2022-01-18 05:54 GMT
Advertising

നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മുൻപ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ ബന്ധുവിന്റെ വീട്ടിൽ റെയ്ഡ്. അനധികൃത മണൽ ഖനന കേസിലാണ് റെയ്ഡ്. മുഖ്യമന്ത്രിയുടെ ബന്ധുവായ ബന്ധുവിന്റെ വീട്ടിലും സംസ്ഥാനത്തെ മറ്റ് പത്ത് ഇടങ്ങളിലുമാണ് ഇന്ന് രാവിലെ റെയ്ഡ് നടന്നത്.

ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഷ്ട്രീയ ബന്ധമുള്ള നിരവധി പേർക്കെതിരെ അന്വേഷണം നടക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്ത മാസം 20 നു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പ്രചാരണം ശക്തമായി മുന്നോട്ടു പോകവെയാണ് ഇ.ഡി റെയ്ഡ്.

അനധികൃത മണൽ ഖനനം ഈ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിൽ ചൂടേറിയ വിഷയമാണ്. നിലവിൽ ഭരണത്തിലുള്ള കോൺഗ്രസിനെതിരെ ഈ വിഷയത്തിൽ ശക്തമായ പ്രചാരണമായി മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് രംഗത്തുണ്ട്. എല്ലാ കോൺഗ്രസ് എം.എൽ.എ മാർക്കും അഴിമതിയിൽ പങ്കുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയതിന് കോൺഗ്രസ് വിട്ട അമരീന്ദർ സിംഗ് പറഞ്ഞു.

Summary : Punjab Chief Minister's Nephew Raided In Mining Case, Weeks Before Polls

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News