അമൃത്സറില്‍ പൊലീസുകാരെ ആക്രമിച്ച സംഭവം; ലവ്പ്രീത് തൂഫാനെ മോചിപ്പിക്കുമെന്ന് പഞ്ചാബ് പൊലീസ്

ലവ്പ്രീത് നിരപരാധിയാണെന്ന് ബോധ്യമാകുന്ന തെളിവ് പ്രതിഷേധക്കാർ ഹാജരാക്കിയാതായി പോലീസ് അറിയിച്ചു

Update: 2023-02-23 15:06 GMT
Advertising

അമൃത്സർ: അമൃത്സറില്‍ വാരിസ് പഞ്ചാബ് ദേ തലവന്‍ അമൃത് പാല്‍ സിങ്ങിന്‍റെ നേതൃത്വത്തില്‍ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ ലവ്പ്രീത് തൂഫാനെ മോചിപ്പിക്കുമെന്ന് പഞ്ചാബ് പൊലീസ്. ലവ്പ്രീത് നിരപരാധിയാണെന്ന് ബോധ്യമാകുന്ന തെളിവ് പ്രതിഷേധക്കാർ ഹാജരാക്കിയാതായി പോലീസ് അറിയിച്ചു. സമരക്കാരോട് സമാധാനപരമായി പിരിഞ്ഞുപോകണമെന്ന് അമൃത്സർ പൊലീസ് കമ്മിഷണർ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രത്യേകസംഘം കേസ് അന്വേഷിക്കും.

അമൃത് പാല്‍ സിങ്ങിന്‍റെ അനുയായി ലവ്പ്രീത് തൂഫാനെ തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സംഘർഷം.ഉച്ചക്ക് പൊലീസ് സ്റ്റേഷനിലേക്ക് നടന്ന മാർച്ചാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. ആയിരക്കണക്കിന് ആളുകളാണ് വാളുകളും വടിയും കല്ലും ഉപയോഗിച്ച് ആക്രമം നടത്തിയത്. തട്ടിക്കൊണ്ടു പോകൽ അടക്കമുള്ള കേസുകള്‍ ചുമത്തപ്പെട്ട തൂഫാന്‍റെ പേര് എഫ്.ഐ.ആറിൽ നിന്നും ഒഴിവാക്കാൻ രണ്ട് ദിവസമാണ് പൊലീസുകാർക്ക് നൽകിയിരിക്കുന്നത്. അന്ത്യശാസനം നൽകിയതിന് ശേഷം ഇനിയുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി പൊലീസ് ആയിരിക്കുമെന്നാണ് അമൃത് പാല്‍ സിങ്ങ് പറഞ്ഞത്. പൊലീസ് സ്റ്റേഷൻ അടക്കെ കൈയ്യടക്കിയായിരുന്നു സംഘർഷം.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News