'ബി.ജെ.പി ഏത് ബില്ല് കൊണ്ടുവന്നാലും ടി.ആർ.എസ് പിന്തുണക്കും'; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ചന്ദ്രശേഖര റാവു ജനങ്ങളുടെ താൽപര്യത്തിന് വിരുദ്ധമയി ബി.ജെ.പിക്കൊപ്പം പ്രവർത്തിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.

Update: 2022-11-02 01:10 GMT
Advertising

ഹൈദരാബാദ്: ടി.ആർ.എസിനെയും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെയും കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര ഹൈദരാബാദിൽ എത്തിയപ്പോഴായിരുന്നു രാഹുലിന്റെ വിമർശനം. ചന്ദ്രശേഖര റാവു ജനങ്ങളുടെ താൽപര്യത്തിന് വിരുദ്ധമയി ബി.ജെ.പിക്കൊപ്പം പ്രവർത്തിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.

''ബിജെപി ഏത് ബില്ല് എപ്പോൾ പാർലമെന്റിൽ കൊണ്ടുവന്നാലും ടി.ആർ.എസ് അവരെ പിന്തുണയ്ക്കും, കാർഷിക കരിനിയമങ്ങൾ ഉൾപ്പെടെ. ബി.ജെ.പിയും ടി.ആർ.എസും യോജിച്ചാണ് പ്രവർത്തിക്കുന്നത്. നിങ്ങൾ ഒരു മിഥ്യാധാരണയിലും പെട്ടുപോകരുത്. തെരഞ്ഞെടുപ്പിന് മുമ്പായി നിങ്ങളുടെ മുഖ്യമന്ത്രി നാടകം കളിക്കും. എന്നാൽ അദ്ദേഹത്തിന് നരേന്ദ്ര മോദിയുമായി നേരിട്ട് ബന്ധമുണ്ട്''-രാഹുൽ പറഞ്ഞു.

യാത്ര ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെത്തിയപ്പോൾ രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും യാത്രയിൽ അണിചേർന്നു. രോഹിതിന്റെ അമ്മയെ കണ്ടുമുട്ടിയതോടെ തന്റെ യാത്രയുടെ ലക്ഷ്യത്തിലേക്കുള്ള ചുവടുകൾക്ക് പുതിയ ധൈര്യവും മനസ്സിന് പുതിയ കരുത്തും ലഭിച്ചെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News