ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ കനത്ത നടപടി വേണമെന്ന് കൊളീജിയത്തിലെ ജഡ്ജിമാർ ആവശ്യപ്പെട്ടതായി റിപ്പോർട്ട്

‘സ്ഥലംമാറ്റം നടപടികളുടെ തുടക്കം മാത്രമാണെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് ഞങ്ങൾക്ക് ഉറപ്പ് നൽകി. അതുകൊണ്ടാണ് ജഡ്ജിയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരികെ മാറ്റാനുള്ള അദ്ദേഹത്തിന്റെ നിർദ്ദേശത്തോട് ഞങ്ങൾ യോജിച്ചത്’

Update: 2025-03-22 09:43 GMT
ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ കനത്ത നടപടി വേണമെന്ന് കൊളീജിയത്തിലെ ജഡ്ജിമാർ ആവശ്യപ്പെട്ടതായി റിപ്പോർട്ട്
AddThis Website Tools
Advertising

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽ നിന്ന് വൻതോതിൽ കണക്കിൽപ്പെടാത്ത പണം കണ്ടെടുത്ത സംഭവം ചർച്ച ചെയ്യാൻ ചേർന്ന കൊളീജിയത്തിലെ ഭൂരിഭാഗം അംഗങ്ങളും ആഭ്യന്തര അന്വേഷണവും ഇംപീച്ച്‌മെന്റ് അടക്കമുള്ള കർശന നടപടികളെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്.  യോഗത്തിന് ശേഷം ജസ്റ്റിസിനെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ​യോഗത്തിൽ എല്ലാ അംഗങ്ങളും കനത്ത നടപടിയാണ് ആവശ്യപ്പെട്ടത്. ജസ്റ്റിസ് യശ്വന്ത് വർമയോട് രാജി ആവശ്യപ്പെടണമെന്നാണ് ചിലർ ആവശ്യപ്പെട്ടത്. 

എന്നാൽ ഒടുവിൽ ചീഫ് ജസ്റ്റിസ് ജഡ്ജിയെ അദ്ദേഹത്തിന്റെ മാതൃ ഹൈക്കോടതിയായ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയാണ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിനും ജസ്റ്റിസ് യശ്വന്ത് വർമയുടെ പ്രതികരണത്തിനും ശേഷം, തുടർ നടപടികൾ ഉണ്ടാകുമെന്ന ഉറപ്പും ചീഫ് ജസ്റ്റിസ് നൽകിയതായാണ് റിപ്പോർട്ട്. സുപ്രീം കോടതി കൊളീജിയത്തിലെ അംഗങ്ങളായ അഞ്ച് ജഡ്ജിമാരും സ്ഥലംമാറ്റ പ്രമേയത്തോട് യോജിച്ചെങ്കിലും കർശനമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ജുഡീഷ്യറിയിലുള്ള വിശ്വാസം  തകരുമെന്നും അവർ അഭിപ്രായപ്പെട്ടു.

‘സ്ഥലംമാറ്റം നടപടികളുടെ തുടക്കം മാത്രമാണെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് ഞങ്ങൾക്ക് ഉറപ്പ് നൽകി. അതുകൊണ്ടാണ് ജഡ്ജിയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരികെ മാറ്റാനുള്ള അദ്ദേഹത്തിന്റെ നിർദ്ദേശത്തോട് ഞങ്ങൾ യോജിച്ചത്’ സുപ്രീം കോടതി കൊളീജിയത്തിലെ ഒരു അംഗം പറഞ്ഞതായി ദ വയർ റിപ്പോർട്ട് ചെയ്തു. എന്നാൽ ജഡ്ജിക്കെതിരെ സുപ്രീം കോടതി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ലൈവ്‌ലോ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ അലഹബബാദ് ഹൈ​ക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ ബാർ അസോസിയേഷൻ രംഗത്ത് വന്നിരുന്നു. അലഹബാദ് ഹൈക്കോടതിയെന്താ ചവറ്റുകുട്ടയാണോ എന്നായിരുന്നു ബാർ അസോസിയേഷൻ ചോദിച്ചത്.  മാർച്ച് 14ന് ജസ്റ്റിസ് വർമ ഭോപ്പാലിൽ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ വസതിയിൽ തീപിടിത്തമുണ്ടായതിനു പിന്നാലെയാണ് പണം കണ്ടെത്തിയത്. ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്നാണ് പണം പിടിച്ചെടുത്തത്. 15 കോടി രൂപ കണ്ടെത്തിയെന്നാണ് വിവരം. 2021 ഒക്ടോബറിലാണ് അലഹബാദ് ഹൈക്കോടതിയിൽ നിന്ന് ജസ്റ്റിസ് വർമ ഡൽഹി ഹൈക്കോടതിയിലേക്ക് എത്തിയത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News