രാജസ്ഥാൻ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

സംസ്ഥാനത്തെ 200 ൽ 199 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

Update: 2023-11-25 01:07 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

ജയ്പൂര്‍: രാജസ്ഥാൻ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 200 ൽ 199 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്.

200 സീറ്റുകളിൽ 199 ഇടത്താണ് ഇന്ന് വോട്ടെടുപ്പ്. കോൺഗ്രസ് സ്ഥാനാർഥി ഗുർമീത് സിംഗ് കുന്നാർ മരിച്ചതിനാൽ ശ്രീകരൺപൂരിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. അമ്പത്തിഒരായിരത്തി എഴുന്നൂറ്റി അമ്പത്തി ആറു പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 5 കോടി 25 ലക്ഷമാണ് വോട്ടർമാർ. 1862 സ്ഥാനാർഥികളാണ് മത്സരംഗത്തുള്ളത്. 74.72 ശതമാനം പോളിംഗാണു കഴിഞ്ഞ തവണ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കോൺഗ്രസ് സർക്കാർ അധികാര തുടർച്ച നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സർക്കാരിന്‍റെ ക്ഷേമപദ്ധതികളും ജാതി സർവേയുമാണ് കോൺഗ്രസിന്‍റെ ആയുധങ്ങൾ.

ചോദ്യപ്പേപ്പർ ചോർച്ച പോലുള്ള ക്രമക്കെടുകളും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും ഉച്ചത്തിൽ പറഞ്ഞാണ് കോൺഗ്രസിനെ ബി.ജെ.പി വെട്ടിലാക്കുന്നത്. കാൽനൂറ്റാണ്ടായി തുടർച്ചയായി ഒരു പാർട്ടിയെയും തുടരാൻ അനുവദിക്കാത്ത രാജസ്ഥാൻ, ഇത്തവണ ചരിത്രം കുറിക്കുമോ എന്ന് അറിയാൻ ഡിസംബർ മൂന്ന് വരെ കാത്തിരിക്കണം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News