ക്ഷേത്രത്തിൽ ആഗസ്ത് 14ന് ഇറച്ചി കൊണ്ടുവെച്ചു; പ്രതി രാജ്ദീപ് പിടിയിൽ

ക്ഷേത്രത്തിൽ ഇറച്ചി കണ്ടതിനെ തുടർന്ന് പ്രദേശത്ത്‌ സംഘർഷാവസ്ഥയുണ്ടായിരുന്നു

Update: 2023-08-22 10:59 GMT
Advertising

ഗുംല (ജാർഖണ്ഡ്): ശിവക്ഷേത്രത്തിൽ ആഗസ്ത് 14ന്‌ ഇറച്ചി കൊണ്ടുവെച്ച കേസിൽ പ്രതി അറസ്റ്റിൽ. ജാർഖണ്ഡിൽ ഗുംല ജില്ലയിലെ ടേടോയിലുണ്ടായ സംഭവത്തിൽ പ്രതി രാജ്ദീപ് കുമാർ താക്കൂറെന്ന ഗോലുവാണ് പിടിയിലായത്. ക്ഷേത്രത്തിൽ ഇറച്ചി കണ്ടതിനെ തുടർന്ന് പ്രദേശത്ത്‌ സംഘർഷാവസ്ഥയുണ്ടായിരുന്നു.

ടൈംസ് നൗ ജേണലിസ്റ്റ് സോഹൻ സിംഗടക്കം പ്രതിയെ പൊലീസ് മാധ്യമങ്ങൾക്ക് മുമ്പിൽ കാണിക്കുന്ന വീഡിയോ ട്വിറ്ററിൽ (എക്‌സ്) പങ്കുവെച്ചിട്ടുണ്ട്. സ്വതന്ത്ര മാധ്യമ പ്രവർത്തകനായ അഷ്‌റഫ് ഹുസൈനും വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചു. ജാർഖണ്ഡിൽ ജംഷദ്പൂരിലെ ശാസ്ത്രി നഗറിൽ നേരത്തെ ഇറച്ചിയുടെ പേരിൽ രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായതും നിരവധി മുസ്‌ലിംകൾ ജയിലിലായതും അഷ്‌റഫ് ഹുസൈൻ ഓർമിപ്പിച്ചു. ഇറച്ചി നിരോധിത ഇനത്തിൽപ്പെട്ടതല്ലെന്ന് വളരെ വൈകി കണ്ടെത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുംലയിൽ രാജ്ദീപിനെ അറസ്റ്റ് ചെയ്തതിൽ ഹിന്ദുത്വവാദികൾ ദേഷ്യം കൊള്ളുകയാണെന്നും സാമൂഹികാന്തരീക്ഷം കലുഷിതമാക്കാൻ എന്തൊക്കെ ശ്രമങ്ങളാണ് നടക്കുന്നതെന്ന് നോക്കൂവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Rajdeep Kumar was arrested in a case of bringing meat to a Shiva temple in Jharkhand's Gumla district.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News