രാഷ്ട്രീയ രജ്പുത് കർണി സേന അധ്യക്ഷൻ സുഖ്‌ദേവ് സിങിനെ വീട്ടിൽക്കയറി വെടിവെച്ചു കൊന്നു

സുഖ്‌ദേവ് സിങ്ങിനെ കാണണമെന്ന് പറഞ്ഞാണ് അക്രമികൾ വീട്ടിലെത്തിയത്, പത്ത് മിനിറ്റോളം ഇദ്ദേഹവുമായി സംസാരിച്ചിരിക്കുകയും ചെയ്തു

Update: 2023-12-05 11:01 GMT
Rashtriya Rajput Karni Sena chief Sukhdev Singh Gogamedi shot dead
AddThis Website Tools
Advertising

ജയ്പൂർ: രാഷ്ട്രീയ രജ്പുത് കർണി സേന അധ്യക്ഷൻ സുഖ്ദേവ് സിംഗ് ഗോഗമേദി കൊല്ലപ്പെട്ടു. ജയ്പൂരിൽ നാലുപേരടങ്ങുന്ന അജ്ഞാനസംഘം വീട്ടിൽക്കയറി വെടിവയ്ക്കുകയായിരുന്നു. അക്രമത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

ശ്യാം നഗറിലെ സുഖ്‌ദേവിന്റെ വസതിയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് അക്രമമുണ്ടാകുന്നത്. നാലുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നാണ് പൊലീസിന്റെ നിഗമനം. സുഖ്‌ദേവിന്റെ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാളും പ്രദേശത്തുണ്ടായിരുന്ന മറ്റൊരാൾക്കുമാണ് പരിക്ക്.

സുഖ്‌ദേവ് സിങ്ങിനെ കാണണമെന്ന് പറഞ്ഞാണ് അക്രമികൾ വീട്ടിലെത്തിയത്. ഏകദേശം പത്ത് മിനിറ്റോളം ഇദ്ദേഹവുമായി അക്രമികൾ സംസാരിച്ചിരിക്കുകയും ചെയ്തു. പിന്നാലെ പൊടുന്നനെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്. വെടിവെയ്പ്പിൽ അക്രമികളിലൊരാൾ കൊല്ലപ്പെട്ടതായാണ് ജയ്പൂർ പൊലീസ് കമ്മിഷണർ ബിജു ജോർജ് ജോസഫ് സ്ഥിരീകരിക്കുന്നത്.

ഗോഗമേദിയുടെ കൊലപാതകത്തെ തുടർന്ന് ജയ്പൂർ നഗരത്തിൽ അനുയായികൾ റോഡ് ഉപരോധിക്കുകയാണ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News