ഡൽഹിയിൽ ആരാധനാലയങ്ങളടക്കം പൊളിച്ചുനീക്കി പൊതുമരാമത്ത് വകുപ്പ്

പൊളിച്ചു മാറ്റാൻ ഉത്തരവിട്ട ഡൽഹി ലഫ്റ്റനന്റ് ഗവർണർക്കെതിരെ ആം ആദ്മി പാർട്ടി രംഗത്ത് വന്നു

Update: 2023-07-02 08:24 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: ഡൽഹിയിൽ വീണ്ടും പൊതുമരാമത്ത് വകുപ്പിന്റെ കയ്യേറ്റമൊഴിപ്പിക്കൽ. ഭജൻപുര ചൗക്ക് മേഖലയിൽ ഹിന്ദു-മുസ്‌ലിം ആരാധനാലയങ്ങൾ ഉൾപ്പെടെയാണ് പൊളിച്ചുനീക്കിയത്. ഹിന്ദു -മുസ്‍ലിം ആരാധനാലയങ്ങളും കടമുറികളും ആണ് ലഫ്. ഗവർണറുടെ ഉത്തരവിലൂടെ പൊളിച്ചു നീക്കിയത്.

സഹരൻപൂർ ഹൈവേയുടെ വീതി കൂട്ടുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് സൂചന. റോഡ് വികസനത്തിന് തടസമായി നിൽക്കുന്ന അനധികൃത നിർമാണങ്ങളാണ് ഒഴിപ്പിച്ചതെന്ന് പി.ഡബ്ല്യു.ഡി അറിയിച്ചു. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു പൊളിക്കൽ നടപടികൾ. നടപടിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയ ജനങ്ങളെ പൊലീസ് പിന്തിരിപ്പിച്ചു. കെട്ടിടങ്ങൾ സമാധാനപരമായി പൊളിച്ച് നീക്കി എന്ന് നോർത്ത് ഈസ്റ്റ് ഡി.സി.പി ജോയ് എൻ ടിർക്കി പറഞ്ഞു.

അതേസമയം, ഭജൻപുരയിലെ പൊളിക്കലിൽ നടപടിയിൽ ലഫ്. ഗവർണർ വി.കെ.സക്സേനയ്ക്ക് എതിരെ ആം ആദ്മി പാർട്ടി രംഗത്ത് വന്നു. ഡൽഹിയിൽ ആരാധനാലയങ്ങൾ പൊളിക്കാൻ ഉത്തരവിടരുതെന്നും നീക്കത്തിൽനിന്ന് പിന്മാറണമെമെന്നും ഡൽഹി മന്ത്രി അതിഷി മാർലെന ആവശ്യപ്പെട്ടു.


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News