ജനങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ രാഷ്ട്രീയത്തിലിറങ്ങാന്‍ തയ്യാറാണ്: റോബര്‍ട്ട് വദ്ര

"രാഷ്ട്രീയവും രാജ്യവും മാറുകയാണ്. എന്നാൽ രാജ്യം മാറുന്ന രീതി പരിഭ്രാന്തിയുണ്ടാക്കുന്നു. മാധ്യമങ്ങൾ സത്യം പറയാൻ ഭയപ്പെടുന്നു"

Update: 2022-04-11 08:07 GMT
Advertising

ഭോപ്പാല്‍: ജനങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ താൻ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തയ്യാറാണെന്ന് വ്യവസായിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വദ്ര. ഇപ്പോള്‍ രാജ്യത്തുള്ളത് യഥാര്‍ഥ ജനാധിപത്യല്ലെന്നും വദ്ര പറഞ്ഞു.

"അധികാരം വലിയ ഉത്തരവാദിത്വം നല്‍കുന്നു. എന്‍റെ ജീവിതത്തിലെ വിഷമഘട്ടങ്ങളില്‍ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഞാൻ ജനങ്ങളെ പ്രതിനിധീകരിക്കണമെന്ന് ആളുകൾ ആഗ്രഹിക്കുന്നുവെങ്കിൽ, നല്ല മാറ്റം കൊണ്ടുവരാൻ എനിക്ക് കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നുവെങ്കിൽ ഞാൻ തീർച്ചയായും തയ്യാറാണ്"- ഇൻഡോറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ റോബര്‍ട്ട് വദ്ര പറഞ്ഞു. മഹാകാൽ ക്ഷേത്രത്തിലെ പ്രാർഥനയ്ക്ക് ശേഷം ഡൽഹിയിലേക്ക് പോകാന്‍ ഇൻഡോറിലെത്തിയതായിരുന്നു വദ്ര.

രാജ്യത്തെ ഇപ്പോഴത്തെ ബി.ജെ.പി ഭരണത്തെ കുറിച്ച് ചോദിച്ചപ്പോൾ വദ്ര പറഞ്ഞതിങ്ങനെ- "രാഷ്ട്രീയവും രാജ്യവും മാറുകയാണ്. എന്നാൽ രാജ്യം മാറുന്ന രീതി പരിഭ്രാന്തരാക്കുന്നു. മാധ്യമങ്ങൾ സത്യം പറയാൻ ഭയപ്പെടുന്നു. ഇതല്ല യഥാർത്ഥ ജനാധിപത്യം"

അടുത്തിടെ നടന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ പ്രകടനത്തിൽ നിരാശയില്ലെന്നും വദ്ര പറഞ്ഞു. അവിടെ പാർട്ടിയെ നയിച്ചത് പ്രിയങ്ക ഗാന്ധിയായിരുന്നു. പ്രിയങ്ക ഗാന്ധി പരമാവധി ശ്രമിച്ചെന്നും പത്തിൽ പത്ത് മാർക്ക് തന്നെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാകൽ ക്ഷേത്രത്തിനായി മുന്‍ കോൺഗ്രസ് സർക്കാർ നിരവധി കാര്യങ്ങള്‍ ചെയ്തെന്നും എന്നാൽ ബി.ജെ.പി സർക്കാർ ഒന്നും ചെയ്തില്ലെന്നും വദ്ര കുറ്റപ്പെടുത്തി.

Summary- Robert Vadra, the businessman husband of Congress leader Priyanka Gandhi Vadra, said on Sunday that he was ready to join politics, if people wanted him to.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News