റഷ്യൻ വിദേശകാര്യമന്ത്രി ഡൽഹിയിൽ; നാളെ പ്രധാനമന്ത്രിയുമായി ചർച്ച
റഷ്യൻ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തിയതിൽ യു.എസും ആസ്‌ത്രേലിയയും അതൃപ്തി അറിയിച്ചിരുന്നു.
Update: 2022-03-31 16:02 GMT
രണ്ടു ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി ജയശങ്കറുമായും അദ്ദേഹം നാളെ ചർച്ച നടത്തും. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് ശേഷം ഇന്ത്യ സന്ദർശിക്കുന്ന ഏറ്റവും മുതിർന്ന റഷ്യൻ നേതാവാണ് ലാവ്‌റോവ്.
ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ലിസ് ട്രൂസിന്റെ സന്ദർശനത്തിനൊപ്പമാണ് ലാവ്‌റോവും ഡൽഹിയിലെത്തിയത്. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി കഴിഞ്ഞ ആഴ്ച ഡൽഹിയിലെത്തിയിരുന്നു.
റഷ്യൻ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തിയതിൽ യു.എസും ആസ്‌ത്രേലിയയും അതൃപ്തി അറിയിച്ചിരുന്നു. റഷ്യക്കെതിരെ യു.എസും സഖ്യകക്ഷികളും ഏർപ്പെടുത്തിയ ഉപരോധത്തെ പൊളിക്കുന്നതാണ് പുതിയ നീക്കമെന്നാണ് യു.എസിന്റെ വിമർശനം.