എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി ഡോ. തസ്‌ലീം റഹ്‌മാനി സ്ഥാനവും പ്രാഥമികാംഗത്വവും രാജിവെച്ചു

രാഷ്ട്രീയ പാർട്ടി എന്നതിനേക്കാൾ, കോർപ്പറേറ്റ് കമ്പനി എന്ന നിലയിലാണ് പാർട്ടി പ്രവർത്തിക്കുന്നതെന്ന് തസ്‌ലീം റഹ്‌മാനി വിമർശിച്ചു

Update: 2021-11-08 07:12 GMT
Advertising

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മലപ്പുറം ലോകസഭാ മണ്ഡലത്തിൽ എസ്.ഡി.പി.ഐ സ്ഥാനാർഥിയായിരുന്ന ദേശീയ സെക്രട്ടറി തസ്‌ലീം റഹ്‌മാനി സ്ഥാനവും പാർട്ടിയുടെ പ്രാഥമികാംഗത്വവും രാജിവെച്ചു. ഇതുസംബന്ധിച്ച് ദേശീയ പ്രസിഡൻറ് എം.കെ ഫൈസിക്ക് അയച്ച കത്ത് അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. അംഗത്വമടക്കം രാജിവെച്ചെങ്കിലും എസ്.ഡി.പി.ഐയുടെ ആശയത്തെയും പ്രവർത്തനത്തെയും താൻ ആദരിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രീയ പാർട്ടി എന്നതിനേക്കാൾ,  കോർപ്പറേറ്റ് കമ്പനി എന്ന നിലയിലാണ് പാർട്ടി പ്രവർത്തിക്കുന്നതെന്ന് വിമർശിച്ചു. നയങ്ങൾ നടപ്പാക്കുന്നത് കോർപ്പറേറ്റ് രീതിയിലാണ്. പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിക്കുന്ന രാഷ്ട്രീയ സ്വഭാവം കൊണ്ടുവരാൻവേണ്ടി നയങ്ങളും രീതികളും മാറ്റാൻ താൻ പലതവണ ശ്രമിച്ചു. എന്നാൽ അതിന് അനുകൂലമായ പൊതുഅഭിപ്രായം പാർട്ടിയിലുണ്ടായില്ല. അനുകൂലമായ തെരഞ്ഞെടുപ്പ് നയവുമുണ്ടായില്ല. പൊതുജനങ്ങളെ ആകർഷിക്കുകയും മാധ്യമശ്രദ്ധനേടുകയും ചെയ്യുന്ന വ്യക്തിത്വങ്ങൾ പാർട്ടിക്കുണ്ടായില്ല - തസ്‌ലീം റഹ്‌മാനി പ്രസിഡൻറിന് എഴുതിയ കത്തിൽ കുറ്റപ്പെടുത്തി.

Full View

ഈ സമീപനം വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയും സമുദായത്തിന്റെ വിഭവങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യുകയേ ഉള്ളൂവെന്നും അദ്ദേഹം വിമർശിച്ചു. ലക്ഷ്യം നേടാത്ത പ്രവർത്തനം തനിക്ക് സഹിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ പാർട്ടിയെയും അരികുവത്കരിക്കപ്പെട്ട ജനങ്ങളെയും സേവിക്കുന്നതിൽ താൻ പരാജയപ്പെട്ടെന്നും തന്നെ നാലു വർഷം സഹിച്ച പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കുറിച്ചു.


Full View

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News