പഞ്ചാബ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കർഷക യൂണിയനുകൾ ഇനിമുതൽ തങ്ങളുടെ ഭാഗമല്ലെന്ന് സംയുക്ത കിസാൻ മോർച്ച
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കർഷക യൂണിയനുകൾ ഇനിമുതൽ തങ്ങളുടെ ഭാഗമല്ലെന്ന് കർഷക സംഘടനാ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച. കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള സമരത്തിലുണ്ടായിരുന്ന കർഷക സംഘടനകളുടെ മഴവിൽ സംഘടനയാണ് സംയുക്ത കിസാൻ മോർച്ച. കർഷക സംഘടനകൾ പഞ്ചാബിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ തങ്ങൾ അനുകൂലിക്കുന്നില്ലെന്നും തങ്ങൾ അതിന്റെ ഭാഗമാകില്ലെന്നും എസ്.കെ.യു നേതാക്കൾ പറഞ്ഞു.
കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കാനുള്ള സമരം ശക്തമാക്കാനായി ബി.കെ.യു നേതാവ് രാകേഷ് ടിക്കായത്ത് ഈ മാസത്തിൽ മൂന്ന് ദിവസം ലഖീംപൂർ ഖേരിയിൽ പര്യടനം നടത്തുമെന്നും സിംഘു അതിർത്തിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ സംയുക്ത കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു.
" ഇരകളെയും, ജയിലിലായ കർഷകരെയും ഉദ്യോഗസ്ഥരെയും ടിക്കായത്ത് സന്ദർശിക്കും. എന്നിട്ടും നടപടിയുണ്ടായില്ലെങ്കിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ റോഡുപരോധം അടക്കമുള്ള സമരങ്ങൾ നടത്തും. " എസ്.കെ.യു നേതാവ് യുദ്വീർ സിംഗ് പറഞ്ഞു
Summary : SKM says farmer unions contesting Punjab Assembly polls no longer part of it