അടിമുടി മാറും ധാരാവി; ചേരി പുതുക്കി പണിയാൻ 300 കോടി

'ധാരാവി പുനർവികസന പദ്ധതി'ക്ക് 300 കോടി രൂപ അനുവദിക്കാൻ മുംബൈയിലെ ചേരി പുനരധിവാസ അതോറിറ്റിക്ക് (എസ്ആർഎ) മഹാരാഷ്ട്ര നിർദേശം നൽകി. ധാരാവി' നവീകരിക്കുവാനുളള പദ്ധതി ഗൗതം അദാനി നയിക്കുന്ന അദാനി പ്രോപ്പര്‍ട്ടീസീനാണ്

Update: 2023-05-16 09:39 GMT
Editor : banuisahak | By : Web Desk
Advertising

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവി നവീകരിക്കുവാനുള്ള 'ധാരാവി പുനർവികസന പദ്ധതി'ക്ക് 300 കോടി രൂപ അനുവദിക്കാൻ മുംബൈയിലെ ചേരി പുനരധിവാസ അതോറിറ്റിക്ക് (എസ്ആർഎ) മഹാരാഷ്ട്ര നിർദേശം നൽകി. 

ധാരാവി പുനർവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ അധിക റെയിൽവേ ലാൻഡ് പാഴ്‌സലിനായി 1,000 കോടി രൂപ മുൻകൂറായി നൽകണമെന്ന് വിശദീകരിച്ച് മെയ് 15 ന് സംസ്ഥാന ഭവന വകുപ്പ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2017 നവംബറിൽ 1 മുതൽ 7 വരെയുള്ള സെക്ടറുകളുടെ പുനർവികസനം ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) വഴി നടത്താൻ മഹാരാഷ്ട്ര തീരുമാനിച്ചിരുന്നു. പിന്നീട് പദ്ധതിയിൽ 45 ഏക്കർ ഭൂമി ഉൾപ്പെടുത്താൻ തീരുമാനിക്കുകയും 2019 മാർച്ചിൽ റെയിൽവേയുമായി ധാരണാപത്രം ഒപ്പിടുകയും ചെയ്തു. 

2023 മെയ് 17-നകം ഡിആർപിയും ആർഎൽഡിഎയും തമ്മിലുള്ള കരാർ സമയത്ത് സംസ്ഥാനം 800 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ബാക്കി 200 കോടി രൂപ റെയിൽവേ ലാൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിക്ക് (ആർഎൽഡിഎ) നൽകണമെന്നും വകുപ്പ് സൂചിപ്പിച്ചിരുന്നു. ലെറ്റർ ഓഫ് അവാർഡ് (LOA) മുതൽ 90 ദിവസത്തിന് ശേഷം ലീഡ് ഡെവലപ്പർ 500 കോടിയുടെ ആദ്യ ഗഡു നൽകണമെന്നും നിർദേശമുണ്ടായിരുന്നു. എന്നിരുന്നാലും, ലീഡ് ഡെവലപ്പർക്ക് LOA ഇതുവരെ നൽകാത്തതിനാൽ, പണത്തിന്റെ ക്രമീകരണം മുംബൈയിലെ SRA വഴിയാണ് നടത്തേണ്ടത്. 

ലീഡ് ഡെവലപ്പറുമായി എസ്പിവി രൂപീകരിക്കുന്ന സമയത്ത്, ഇക്വിറ്റി പങ്കാളിയായി ഡിആർപി/എസ്ആർഎ 100 കോടി രൂപ സംഭാവന നൽകണം. ഇതിനാലാണ് എസ്ആർഎ 300 കോടി രൂപ നൽകണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചിരിക്കുന്നത്. എസ്പിവി രൂപീകരണത്തിന് ശേഷം 300 കോടി രൂപ എസ്ആർഎയ്ക്ക് തിരികെ നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

ഏറെ നാളായി കാത്തിരിക്കുന്ന ധാരാവി പുനർവികസന പദ്ധതി ഏകദേശം രണ്ട് പതിറ്റാണ്ടുകളായി പാതിവഴിയിലാണ്. ചേരിയിലെ 2.8 ചതുരശ്ര കിലോമീറ്റർ വിസ്തൃതി സർക്കാർ ഏറ്റെടുക്കും. ഒരു ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്ന അനൗപചാരിക തുകൽ, മൺപാത്ര നിർമ്മാണ വ്യവസായമാണ് ഈ പ്രദേശത്തുള്ളത്. ഇവിടം മെച്ചപ്പെട്ട നഗര അടിസ്ഥാന സൗകര്യങ്ങളോടെ, ചേരി നിവാസികളും വാണിജ്യ സ്ഥാപനങ്ങളും ഉൾപ്പെടെ 68,000 പേരെ പുനരധിവസിപ്പിച്ചുകൊണ്ട് ഉയർന്ന കെട്ടിടങ്ങളുടെ ഒരു ക്ലസ്റ്ററാക്കി മാറ്റാനാണ് സർക്കാർ പദ്ധതിയിടുന്നത്. 

കഴിഞ്ഞ വർഷം നവംബറിൽ ഡിആർപി ചേരി ക്ലസ്റ്ററിനായുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കിയിരുന്നു. ധാരാവി' നവീകരിക്കുവാനുളള പദ്ധതി ഗൗതം അദാനി നയിക്കുന്ന അദാനി പ്രോപ്പര്‍ട്ടീസീനാണ്. 5,069 കോടി രൂപയ്ക്കാണ് അദാനി കരാർ സ്വന്തമാക്കിയത്. 1600 കോടി രൂപയുടെ ചെറിയ നിക്ഷേപത്തിലായിരുന്നു ടെൻഡർ അനുവദിച്ചത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News