രാജ്യത്ത് സമൂഹമാധ്യമങ്ങൾ നിരോധിക്കണം: ആർഎസ്എസ് സൈദ്ധാന്തികൻ

ചിട്ടയായ രീതിയിൽ മുന്നോട്ടുപോവുന്ന ഒരു സമൂഹത്തിൽ സമൂഹ മാധ്യമങ്ങൾതടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്

Update: 2021-11-16 14:51 GMT
Editor : Dibin Gopan | By : Web Desk
Advertising

രാജ്യത്ത് സമൂഹമാധ്യമങ്ങൾ നിരോധിക്കാനുള്ള സാധ്യതകൾ പരിശോധിക്കപ്പെടണമെന്ന് ആർഎസ്എസ് സൈദ്ധാന്തികൻ എസ്. ഗുരുമൂർത്തി. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിട്ടയായ രീതിയിൽ മുന്നോട്ടുപോവുന്ന ഒരു സമൂഹത്തിൽ സമൂഹ മാധ്യമങ്ങൾതടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ചൈന സോഷ്യൽ മീഡിയകളെ ഇല്ലാതാക്കി. ഇന്ത്യയിൽ സുപ്രിംകോടതി പോലും സമൂഹമാധ്യമങ്ങളുടെ ഇടപെടലിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് നമുക്ക് അവയെ നിരോധിക്കേണ്ടി വന്നേക്കാം. ഫെയ്സ്ബുക്ക് ഇല്ലാതെ ജീവിക്കാൻ നമുക്ക് കഴിയില്ലേ എന്നും അദ്ദേഹം ചോദിച്ചു.

സമൂഹമാധ്യമങ്ങൾക്കുള്ള നിരോധനം അൽപം പ്രയാസമേറിയതായി തോന്നാം. എന്നാൽ ഇത്തരം അരാജകത്വങ്ങൾ നിരോധിക്കപ്പെടണമെന്നാണ് തന്റെ വിശ്വാസം. നിങ്ങൾക്ക് അരാജകത്വത്തെപ്പോലും വാഴ്ത്താൻ കഴിയും, വിപ്ലവങ്ങളിലും കൂട്ടക്കൊലകളിലും ചില നല്ല കാര്യങ്ങൾ കൂടിയുണ്ട്. എന്നുകരുതി ഒരു ചിട്ടയുള്ള സമൂഹത്തെ നിങ്ങൾ സൃഷ്ടിക്കുന്നത് അങ്ങനെയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അതേസമയം ആർഎസ്എസ് സൈദ്ധാന്തികന്റെ അഭിപ്രായത്തിനെതിരേ പരിപാടിയിൽ പങ്കെടുത്ത ചിലരും രംഗത്തെത്തി.




The possibility of banning social media in the country should be explored, says RSS ideologue S.K. Gurumurthy. He was speaking at an event organized by the Press Council of India.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News