ഡൽഹി മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയക്ക് ജാമ്യം

16 മാസത്തിന് ശേഷമാണ് സിസോദിയക്ക് ജാമ്യം അനുവദിക്കുന്നത്

Update: 2024-08-09 06:11 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും എടുത്ത കേസിലെ ജാമ്യാപേക്ഷയിലാണ് സുപ്രിംകോടതി വിധി. പാസ്പോർട്ട് ഹാജരാക്കണം , എല്ലാം തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കണം , സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജസ്റ്റിസ് ബി.ആർ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. 16 മാസത്തിന് ശേഷമാണ് സിസോദിയക്ക് ജാമ്യം അനുവദിക്കുന്നത്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News