നീറ്റ് പിജി പ്രവേശനം: 2021ലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ നികത്തണമെന്ന ഹരജി സുപ്രിംകോടതി തള്ളി

നീറ്റ് പിജി കൗൺസിലിങ്ങിന് വേണ്ടി ഒരുക്കിയിരുന്ന പ്രത്യേക വെബ് പോർട്ടൽ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നാണ് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്.

Update: 2022-06-10 08:34 GMT
Advertising

ന്യൂഡൽഹി: നീറ്റ് പിജി പ്രവേശനത്തിൽ ബാക്കി വന്ന സീറ്റുകളിലേക്ക് കൗണ്‌സിലിങ് നടത്തണമെന്ന ഹരജി സുപ്രിംകോടതി തള്ളി. പ്രത്യേക കൗൺസിലിങ് വേണ്ട എന്ന് കേന്ദ്രവും മെഡിക്കൽ കമ്മീഷനും തീരുമാനിച്ചുവെങ്കിൽ അതിനെ ചോദ്യം ചെയ്യേണ്ടതില്ല എന്ന് കോടതി വ്യക്തമാക്കി. ഒഴിച്ചിട്ട 1456 സീറ്റുകളിൽ കൗൺസിലിങ് നടത്തി പ്രവേശനം നൽകണമെന്നായിരുന്നു ആവശ്യം. ജസ്റ്റിസുമാരായ എം.ആർ ഷാ, അനിരുദ്ധ ബോസ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

നീറ്റ് പിജി കൗൺസിലിങ്ങിന് വേണ്ടി ഒരുക്കിയിരുന്ന പ്രത്യേക വെബ് പോർട്ടൽ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നാണ് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. 2021, 2022 വർഷത്തേക്കുള്ള നീറ്റ് പിജി കൗൺസിലിങ്ങുകൾ ഒരുമിച്ചു നടത്താൻ കഴിയില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.

ഒഴിവു വന്ന സീറ്റുകൾ ഡോക്ടർമാർക്കുള്ളതല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. ഇത് അധ്യാപകർക്കുള്ളതാണ്. സാധാരണയായി വിദ്യാർഥികൾ ഈ സീറ്റ് തെരഞ്ഞെടുക്കാറില്ല. മുൻവർഷങ്ങളിലും ഈ സീറ്റുകളിൽ ഇതുപോലെ ഒഴിവു വന്നിരുന്നു. 1456 സീറ്റുകൾ ഒഴിവുള്ളതിൽ 1100 എണ്ണം സ്വകാര്യ മെഡിക്കൽ കോളജുകളിലാണ്. ഈ നോൺ ക്ലിനിക്കൽ സീറ്റുകൾക്ക് സ്വകാര്യ കോളജുകളിൽ ഉയർന്ന ഫീസ് ആയതുകൊണ്ട് ആരും തെരഞ്ഞെടുക്കാറില്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News