'ആര്യ സമാജമല്ല, സർക്കാരാണ് വിവാഹ സർട്ടിഫിക്കറ്റ് നൽകേണ്ടത്'; പീഡനക്കേസ് പ്രതിയുടെ ജാമ്യഹരജി തള്ളി സുപ്രിംകോടതി

പ്രതിഭാഗം അഭിഭാഷകൻ ഹാജരാക്കിയ, ആര്യ സമാജത്തിന്റെ ക്ഷേത്രത്തിൽ പ്രതിയും ഇരയും വിവാഹം ചെയ്തതായും പെൺകുട്ടിക്ക് പ്രായ പൂർത്തിയായതായും കാണിച്ചുള്ള സർട്ടിഫിക്കറ്റ് കോടതി സ്വീകരിച്ചില്ല

Update: 2022-06-03 16:18 GMT
Advertising

ആര്യ സമാജമല്ല, സർക്കാരാണ് വിവാഹ സർട്ടിഫിക്കറ്റ് നൽകേണ്ടതെന്ന് ചൂണ്ടിക്കാട്ടി പീഡനക്കേസ് പ്രതിയുടെ ജാമ്യഹരജി സുപ്രിംകോടതി തള്ളി. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബി.വി നാഗർഥന എന്നിവരുടെ ബെഞ്ചാണ് പ്രായപൂർത്തിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയുടെ ഹരജി തള്ളിയത്. പ്രതിഭാഗം അഭിഭാഷകൻ ഹാജരാക്കിയ, ആര്യ സമാജത്തിന്റെ ക്ഷേത്രത്തിൽ പ്രതിയും ഇരയും വിവാഹം ചെയ്തതായും പെൺകുട്ടിക്ക് പ്രായ പൂർത്തിയായതായും കാണിച്ചുള്ള സർട്ടിഫിക്കറ്റ് കോടതി സ്വീകരിച്ചില്ല.

'ആര്യ സമാജത്തിന് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ അധികാരമില്ല. അധികൃതരാണ് അവ നൽകേണ്ടത്' കോടതി വ്യക്തമാക്കി. പ്രതി പീഡിപ്പിച്ചതായുള്ള പെൺകുട്ടിയുടെ മൊഴി അഭിഭാഷകൻ റിഷി മതോലിയ ഹാജരാക്കി. ഇതോടെ ജാമ്യ ഹരജി കോടതി തള്ളുകയായിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷ മേയ് അഞ്ചിന് രാജസ്ഥാൻ ഹൈക്കോടതി തള്ളിയിരുന്നു.

ആര്യ സമാജ് ക്ഷേത്രത്തിലെ പ്രധാൻ നൽകുന്ന വിവാഹ സർട്ടിഫിക്കറ്റുകളെ കുറിച്ച് അന്വേഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതി തിങ്കളഴ്ച ഉത്തരവിട്ടിരുന്നു. പെൺകുട്ടിയെ ആചാരപരമായി വിവാഹം ചെയ്‌തെന്ന് കാണിച്ച് കപിൽ കുമാർ നൽകിയ ക്രിമിനൽ റിട്ട് പരിശോധിക്കവേയാണ് കോടതി ഉത്തരവിട്ടിരുന്നത്. പ്രയാഗ്‌രാജിലെ കൃഷ്ണനഗർ ആര്യസമാജ് പ്രധാൻ സന്തോഷ് കുമാർ ശാസ്ത്രി നൽകിയ വിവാഹ സർട്ടിഫിക്കറ്റിൽ കോടതി സംശയം പ്രകടിപ്പിക്കുകയായിരുന്നു.


Supreme court rejected the bail plea of ​​the accused in Rape case, saying the marriage certificate should be issued by the government and not the Arya Samaj.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News