നിർബന്ധിത മതപരിവർത്തനം ഗൗരവതരമെന്ന് സുപ്രിം കോടതി

വ്യക്തികളുടെ ബലഹീനതകള്‍ ചൂഷണം ചെയ്തുകൊണ്ട് മതപരിവർത്തനം നടത്തരുതെന്നും കോടതി പറഞ്ഞു

Update: 2022-12-05 14:57 GMT
Advertising

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ഗൗരവതരമെന്ന് സുപ്രിം കോടതി. മതപരിവർത്തനത്തിനെതിരായ നിയമങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാറുകളിൽ നിന്ന് വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. രാജ്യത്ത് നിർബന്ധിത മതപരിവർത്തനം വ്യാപകമാണെന്ന് കാണിച്ച് നൽകിയ പൊതുതാത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്.

ഈ മാസം 12ന് ഹർജി വീണ്ടും പരിഗണിക്കും. വ്യക്തികളുടെ ബലഹീനതകള്‍ ചൂഷണം ചെയ്തുകൊണ്ട് മതപരിവർത്തനം നടത്തരുതെന്നും കോടതി പറഞ്ഞു. മതപരിവർത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകള്‍ കൊണ്ടുവരാൻ പോകുന്ന നിയമങ്ങളെക്കുറിച്ചും അതിന്‍റെ ഉള്ളടക്കത്തെക്കുറിച്ചും വ്യക്തമായ സത്യവാങ്മൂലം കേന്ദ്രം കോടതിക്ക് നൽകണമെന്നും ജസ്റ്റിസ് എം.ആർ. ഷാ ഉത്തരവിട്ടു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News