കുറ്റകൃത്യ റിപ്പോര്‍ട്ടിങ്ങില്‍ മാര്‍ഗനിര്‍ദേശവുമായി സുപ്രിം കോടതി
കുറ്റകൃത്യ കേസുകളിൽ മാധ്യമങ്ങള്‍ക്ക് വിവരം നൽകാനായി ഒരു പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കണം എന്നും നിർദേശമുണ്ട്
Update: 2023-09-13 12:00 GMT
ഡൽഹി: കുറ്റകൃത്യ റിപ്പോര്‍ട്ടിങ്ങില്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം തയാറാക്കണമെന്ന് സുപ്രീംകോടതി. ഒരു മാസത്തിനകം മാർഗനിർദേശം നൽകണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ.ചന്ദ്രചൂഡ് നിർദേശം നൽകി. അച്ചടി -ദൃശ്യ-സാമൂഹിക മാധ്യമങ്ങള്‍ക്കാണ് മാര്‍ഗനിര്‍ദേശം വരുന്നത്. പൊലീസ് മാധ്യമങ്ങള്‍ക്ക് നൽകുന്ന വിവരങ്ങള്‍ ഊഹാബോഹങ്ങള്‍ വെച്ചുള്ള മാധ്യമ റിപ്പോർട്ടിങ്ങിന് കാരണമാകുമെന്ന് നീരിക്ഷിച്ചാണ് പ്രത്യേക മാർഗനിർദേശം പുറത്തിറക്കുന്നത്.
കുറ്റകൃത്യ കേസുകളിൽ മാധ്യമങ്ങള്‍ക്ക് വിവരം നൽകാനായി ഒരു പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കണം എന്നും നിർദേശമുണ്ട്. റിപ്പോർട്ടിങ്ങ് രീതിയിൽ സമൂലമായ മാറ്റം വരുത്താനാണ് ഇത്തരമൊരു നിർദേശം വെച്ചിരിക്കുന്നത്.