'തമിഴ് തായ് വാഴ്ത്ത്' ഔദ്യോഗിക ഗാനമായി പ്രഖ്യാപിച്ച് തമിഴ്നാട്

പൊതുചടങ്ങുകളില്‍ ഈ ഗാനം ആലപിക്കണം. അപ്പോള്‍ എഴുന്നേറ്റുനില്‍ക്കുകയും വേണം.

Update: 2021-12-17 15:03 GMT
Advertising

'തമിഴ്​ തായ്​ വാഴ്​ത്ത്​' ഔദ്യോഗിക ഗാനമായി പ്രഖ്യാപിച്ച്​ സ്റ്റാലിന്‍​ സർക്കാർ. പൊതുചടങ്ങുകളില്‍ ഈ ഗാനം ആലപിക്കണം. ആ സമയം എഴുന്നേറ്റുനില്‍ക്കുകയും വേണം.

ദേശീയഗാനത്തിനു നല്‍കുന്ന ആദരവ് ഇനി തമിഴ് തായ് വാഴ്ത്തിനും നല്‍കണം. ഇതൊരു പ്രാര്‍ഥനാഗാനം മാത്രമാണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി. തമിഴ്​ തായ്​ വാഴ്​ത്ത്​ ദേശീയ ഗാനമല്ലെന്നും അതിനാൽ ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ്​ നിൽക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

എന്നാല്‍ അതൊന്നും പരിഗണിക്കാതെ സംസ്ഥാന ഗാനമെന്ന നിലപാടുമായി സ്റ്റാലിന്‍ മുന്നോട്ടുപോവുകയായിരുന്നു. ഗവര്‍ണര്‍ ഒപ്പുവെച്ചതോടെ ഔദ്യോഗികമായി. വിദ്യാഭ്യാസ സ്​ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലും നടക്കുന്ന എല്ലാ പൊതുപരിപാടികളും തമിഴ്​ തായ്​ വാഴ്​ത്ത്​ ആലപിക്കണം. ഭിന്നശേഷിക്കാർ ഒഴികെ എല്ലാവരും തമിഴ്​ തായ്​ വാഴ്​ത്ത്​ ആലപിക്കുമ്പോൾ എഴുന്നേറ്റുനിൽക്കണമെന്നും ഉത്തരവിൽ പറയുന്നു. 55 സെക്കൻഡാണ് ഗാനത്തിന്‍റെ ദൈര്‍ഘ്യം.

ഈ തമിഴ് തായ് വാഴ്ത്തിനു പിന്നിൽ മലയാളിയാണ്. ആലപ്പുഴ സ്വദേശിയായ മനോൻമണിയം പി.സുന്ദരംപിള്ളയാണ് ഈ ഗാനം രചിച്ചത്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ട്യൂട്ടറായിരുന്ന പ്രഫ.പി.സുന്ദരംപിള്ള രചിച്ച 'മനോൻമണീയം' എന്ന കാവ്യ നാടകത്തിന്റെ അവതരണ ഗാനമായിരുന്നു 9 വരികളുള്ള തമിഴ് തായ് വാഴ്ത്ത്. സുന്ദരംപിള്ള തിരുവനന്തപുരം മഹാരാജാസ് കോളജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളജ്) 1876 മുതൽ 21 വർഷം ഫിസോലഫി പ്രൊഫസറായിരുന്നു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News